പ്രണവപല്ലവി: ഭാഗം 8

പ്രണവപല്ലവി: ഭാഗം 8

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

ആഹ് പറയൂ നന്ദന.. എന്താ വിളിച്ചത്.. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം പ്രണവ് സംസാരിച്ചു തുടങ്ങി. നന്ദു എന്ന വിളിയിൽ നിന്നും നന്ദന എന്ന അഭിസംബോധനയിലേക്കുള്ള അവന്റെ പരിവർത്തനം അവൾ ശ്രദ്ധിച്ചു.

നിന്റെ വിവാഹമാണോ പ്രണവ്… നീയെന്നെ ചതിക്കുകയായിരുന്നോ ആവശ്യത്തിലേറെ ദുഃഖം വാരിവിതറി നന്ദന ചോദിച്ചു. പുച്ഛമാണ് പ്രണവിന് തോന്നിയത്. അതേ.. നാളെ എന്റെ വിവാഹമാണ്. പ്രണവ് പറഞ്ഞു.

യു ചീറ്റ്.. നീയെന്നെ ചതിച്ചല്ലേ.. നന്ദന ചീറി. എപ്പോഴത്തെയും പോലൊരു പിണക്കം അത്രേയുള്ളൂ ഇതും. നീയെന്നെ തേടി വരുമെന്ന് പ്രതീക്ഷിച്ച ഞാൻ വിഡ്ഢിയായല്ലോ.. നന്ദന കരയാൻ തുടങ്ങി.

ഹും.. ചതി.. ആര് ആരെയാണ് ചതിച്ചതെന്ന് ഞാൻ പറയണോടീ. പലയിടങ്ങളിലും കറങ്ങി നടക്കുന്ന വല്ലവന്മാരുടെയും വിഴുപ്പിനെ ചുമക്കേണ്ട ഗതികേടൊന്നും പ്രണവ് വർമ്മയ്ക്കില്ല. പ്രണവ് ഉച്ചത്തിൽ പറഞ്ഞു.

പ്രണവ്… എന്ത് അനാവശ്യമാണ് നീ പറയുന്നത്. നിന്നോടൊപ്പമേ നന്ദന വന്നിട്ടുള്ളൂ. എന്നിൽനിന്നും നീയും അനുഭവിച്ചിട്ടുണ്ടല്ലോ പലതും.. നന്ദനയുടെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു.

എന്റെ പെണ്ണാണെന്ന വിശ്വാസത്തിൽ നിന്നെ ഞാൻ കെട്ടിപ്പിടിച്ചിട്ടുണ്ട്. ചുംബിച്ചിട്ടുമുണ്ട്. അതിനുമപ്പുറം പ്രണവ് വർമ്മ തരം താഴ്ന്നിട്ടില്ല. കഴുത്തിലെ താലിക്ക് വിലകല്പിക്കണമെന്ന് പഠിപ്പിച്ച അച്ഛന്റെയും അമ്മയുടെയും മകനാടീ ഞാൻ. അതുകൊണ്ട് തന്നെയാണ് വിവാഹം കഴിഞ്ഞ് മാത്രമേ നിന്നെ ഞാൻ പൂർണ്ണമായും സ്വന്തമാക്കുള്ളൂ എന്ന്
വാശി പിടിച്ചിരുന്നതും. ഞാനെന്റെ കണ്ണ് കൊണ്ടാണെടീ കണ്ടത്. എന്റെ മുൻപിൽ വച്ചാണ് മറ്റൊരുത്തൻ നിന്നെ… ബാക്കി പറയാതെ പ്രണവ് പല്ലുകൾ ഞെരിച്ചു.

ഗോ ടു ഹെൽ മാൻ. നിന്റെ താലിയും കാഴ്ചപ്പാടും.
അമ്മയും അച്ഛനും പറഞ്ഞതനുസരിച്ച് അവരുടെ ചൊൽപ്പടിക്ക് നിൽക്കാൻ പ്രണവ് വർമ്മ തയ്യാറായോ. എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. എന്റെ ജീവിതം എനിക്ക് ആഘോഷിക്കണം. അതിന് നിനക്കെന്നല്ല ആർക്കും ഒന്നും പറയാനാവില്ല..നന്ദന ചീറി.

പ്രണവ് എന്നും അച്ഛനമ്മമാരെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story