ഋതുസാഗരം: ഭാഗം 22

Share with your friends

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

“കണ്ണാ…… ”

ആ ചുണ്ടുകൾ അവസാനമായി മന്ത്രിച്ചു.
ഒരു ചെറുപിടയലോടെ ആ കുഞ്ഞു ശരീരം നിഛലമാകുമ്പോഴും ഒരു നറുനിലാ പുഞ്ചിരി ചുണ്ടുകളിൽ ബാക്കി നിന്നു…ആ പുഞ്ചിരിയിൽ അവൾ പറയാൻ ബാക്കി വെച്ച തന്റെ പ്രണയം നിറഞ്ഞു നിന്നു.

അപ്പോഴേക്കും ഋതുവിന്റെ കൂട്ടുകാർ ഓടി എത്തിയിരുന്നു…ചുറ്റും കൂടി നിൽക്കുന്ന എണ്ണമറ്റ കുട്ടികളെ ഒന്നും കാര്യമക്കാതെ അവർ അലറിക്കരഞ്ഞു. കാരണം ആ വീണു കിടക്കുന്നതു അവരുടെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്.

“ഋതു…. എണീക്കെടാ…. ടാ കണ്ണു തുറക്ക്… ”

“ഒന്നു നോക്ക് ഋതു….. എടി…. വർഷങ്ങളായി കൂടെ ഉള്ളതല്ലേ ഞാൻ. നിന്റെ ചഞ്ചുവാടി വിളിക്കുന്നെ കണ്ണു തുറക്ക്….. ”

“ഋതു കണ്ണു തുറക്ക്….. എനിക്ക് ദേഷ്യം വരുന്നുണ്ട്…. നിനക്കറിയില്ലേ എനിക്ക് ദേഷ്യം വന്നാൽ കണ്ണ് കാണില്ല എന്നു…. പ്ലീസ് ഒന്നു കണ്ണു തുറക്ക് മോളേ…. ”

“ഋതു…. ഋതു… എന്തിനാ നീ ഇങ്ങനെ കളിക്കുന്നതു. നീ ചോദിക്കുന്നത് എല്ലാം ഞാൻ വാങ്ങി തരാം…. നീ കണ്ണ് തുറക്ക്…. നിനക്ക് നിന്റെ ലച്ചുനോട് ഒട്ടും ഇഷ്ടം ഇല്ലേ??? ”

കൂട്ടുകാർ ഓരോരുത്തരും മാറി മാറി അവളെ വിളിച്ചു. എല്ലാരും അലറികരയുമ്പോഴും ശബ്ദം പോലും പുറത്തുവരാതെ ഒരാൾ നിന്നു…”വർണ്ണ”… അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പോലും വന്നില്ല. ആ മനസ്സു പോലും മരവിച്ചു പോയിരുന്നു ഋതുവിന്റെ രക്തത്തിൽ കുളിച്ചുള്ള കിടപ്പുകണ്ടു.

“ഇതിനായിരുന്നോ ഋതു കളിച്ചു ചിരിച്ചു നീ പോയത്…ഒറ്റയ്ക്ക് പോകാൻ അറിയാം എന്നു പറഞ്ഞപ്പോൾ അതു മരണത്തിലേക്കുള്ള യാത്ര ആകുമെന്ന് ഞാൻ മനസ്സിലാക്കിയില്ലല്ലോ…എന്റെ മനസ്സ് മനഃപാഠമാക്കിയ കൂട്ടുകാരിയെ മനസിലാക്കാൻ എനിക്ക് കഴിയാതെ പോയി…ഋതു….. ”

സാഗർ സംഭവം അറിഞ്ഞു അവിടേയ്ക്ക് ഓടി പാഞ്ഞെത്തി. ആൺകുട്ടികൾ കരയാൻ പാടില്ല… കരഞ്ഞാലും ആരും കാണാൻ പാടില്ല എന്ന പൂർവികരുടെ വാക്കുകൾ പോലും വകവെയ്ക്കാതെ ആർത്തു നിലവിളിച്ചു കൊണ്ടു.

“ഋതു….. മോളെ നീ എന്തു പണിയാ ഈ കാണിച്ചേ?? നീ കുറുമ്പ് കാണിക്കാതെ എണീറ്റെ. നീ അല്ലേ എന്നോട് പറഞ്ഞത് നിന്റെ കൂട്ടുകാരിയെ ഒരിക്കലും കരയിക്കരുതെന്ന്… ഇല്ല ഒരിക്കലും കരയിക്കില്ല… പൊന്നു പോലെ നോക്കിക്കോളാം ഞാൻ അവളെ…. നീ ഒന്നു എണീക്ക്.. വർണ്ണ നീ പറ… നീ പറഞ്ഞാൽ അവൾ കേൾക്കും.”

അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ വർണയ്ക്കായില്ല. ഒരു നിലവിളിയോടെ അവൾ ഋതുവിനു അരികിലായിരുന്നു. ഋതുവാകട്ടെ കൊഴിഞ്ഞു വീണ പനിനീർ പുഷ്പം പോലെ മണ്ണിൽ വീണു കിടന്നു. ഇരുപത്തിരണ്ടാം പിറന്നാളിനു മുൻപേ അവളെ തേടി അപമൃത്യു യോഗം എത്തിയിരിക്കുന്നു…ജാതകയോഗം സത്യമായിരിക്കുന്നു.

അൽപ്പസമയത്തിനകം ശബ്ദത്തോടെ ആംബുലൻസ് ക്യാമ്പസിനുള്ളിലേക്ക് ചീറിപാഞ്ഞെത്തി… നിമിഷനേരത്തിനുള്ളിൽ അവളയുമേന്തി ആ വാഹനം ഹോസ്പിറ്റൽ ലക്ഷ്യമാക്കി ചീറി പാഞ്ഞു. ആ വിടവാങ്ങൽ നിമിഷം കാമ്പസിലെ ചെടികൾ പോലും ഒരുവേള മൗനം പാലിച്ചു. മൂന്നു വർഷം തങ്ങൾക്കരികിൽ ഓടി നടന്നിരുന്ന കുസൃതികുടുക്കയുടെ വേർപാട് അവരെയും ഒരുവേള കണ്ണീരിലാഴ്ത്തി എന്നു പറയുന്നതാവും കൂടുതൽ ശരി… പക്ഷെ അപ്പോഴും ഒരാളുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി നിറഞ്ഞു നിന്നു… ഒരു വിജയച്ചിരി.

*******

ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ ഋതുവിനെ ഓപ്പറേഷൻ ടീയറ്ററിലേക്ക് മാറ്റി…കണ്ടു നിന്നിരുന്നവർ പലരും അടക്കം പറയുന്നുണ്ടായിരുന്നു…”തീർന്നൂന്ന് തോന്നുന്നു.”

ഓപ്പറേഷൻ ടീയറ്ററിനു മുന്നിൽ നിറകണ്ണുകളും പ്രാർഥന നിറഞ്ഞ മനസ്സുമായി നിൽക്കുമ്പോൾ ഋതുവിന്റെ കൂട്ടുകാർക്കും ഒപ്പം വന്ന അവളുടെ ടീച്ചർമാർക്കും ഓരോ നിമിഷത്തിനും ഒരു യുഗത്തെക്കാളേറെ ദൈർഖ്യം ഉണ്ടെന്ന് തോന്നിപോയി… അല്പസമയത്തിനകം അവളുടെ കുടുംബാങ്ങളും ഓടിപ്പാഞ്ഞെത്തി…എല്ലാകണ്ണുകളും നിറഞ്ഞൊഴുകിയപ്പോൾ രണ്ടു കണ്ണുകൾ മാത്രം വരണ്ടുങ്ങിയ മരുഭൂമിക്ക് സമം നിന്നു…അകത്തോരു ചില്ലുകൂട്ടിനപ്പുറം ജീവനുവേണ്ടി പിടിക്കുന്നത് സ്വന്തം പെണ്ണാണെന്ന് അറിഞ്ഞിട്ടു കൂടി ആ കണ്ണുകൾ നിറഞ്ഞില്ല.

ആ മനസ്സിൽ അപ്പോഴും തങ്ങി നിന്നത് രാവിലെ തന്നോട് പുഞ്ചിരിയോടെ യാത്ര പറയുന്ന തന്റെ കിളിക്കുഞ്ഞായിരുന്നു. അപ്പോഴും അവൾക്കു മറുപടി എന്നോണം ആ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.

പെട്ടന്നാണ് OTയുടെ വാതിൽ തുറന്നു ഡോക്ടറും നഴ്‌സും പുറത്തേക്ക് എത്തിയത്.

“ഡോക്ടർ എന്റെ മോൾക്ക് എങ്ങനെ ഉണ്ട്‌… അവൾക്കു കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ?? ”

“ലുക്ക്‌ Mr.???? ”

“ഹരിനന്ദൻ.”

“ഒക്കെ. ലുക്ക്‌ Mr.ഹരിനന്ദൻ…. ഞാൻ നിങ്ങളോട് കള്ളം പറയുന്നില്ല. ആ കുട്ടിയുടെ അവസ്ഥ വളരെ ക്രിട്ടിക്കൽ ആണു… കിട്ടിയ വിവരം അനുസരിച്ചു മൂന്നുനിലയുടെ മുകളിൽ നിന്നും ഇന്റർലോക്ക്ലേക്കാണ് വീണിരിക്കുന്നത്. അടുത്തുണ്ടായിരുന്ന കൽഭിത്തിയിൽ തല ശക്തിയായി ഇടിക്കുകയും ചെയ്തിട്ടുണ്ട്… തലയ്ക്കു സാരമായ പരിക്കുണ്ട്. I think ബ്രെയിനിലും അതിന്റെ എഫ്ഫക്റ്റ് ഉണ്ടായിട്ടുണ്ട്…എമീഡിയറ്റ്‌ലി ഒരു മേജർ ഓപ്പറേഷൻ വേണ്ടി വരും.

ഞങ്ങൾ പരമാവധി ശ്രമിക്കാം ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ ആണു….”

അകത്തേക്ക് കയറുന്നതിനിടയ്ക്ക് നഴ്സ് ശബ്ദം താഴ്ത്തി ചോദിച്ചു.

“എന്തിനാ ഡോക്ടർ അവർക്ക് വെറുതെ പ്രതീക്ഷ കൊടുക്കുന്നത്?? ആ കൊച്ചു രക്ഷപ്പെടാൻ ഇനി എന്തേലും അത്ഭുതം സംഭവിക്കണം എന്നു നമുക്ക് അറിയാവുന്നതല്ലേ?? ”

“ആ ശരീരത്തിൽ ഇപ്പോഴും ജീവൻ ബാക്കിയാണെന്നുള്ളതും ഒരു അത്ഭുതം തന്നെയല്ലേ സിസ്റ്റർ?? പലപ്പോഴും മരുന്നുകൾക്ക് ചെയ്യാൻ കഴിയാത്തതു പ്രാർഥനകൾക്ക് കഴിയുമെന്ന് കേട്ടിട്ടില്ലേ. അവർ പ്രാർത്ഥിക്കട്ടെ…ചെലപ്പോൾ ആ പ്രാർഥന കേട്ട് ദൈവം വീണ്ടുമൊരു അത്ഭുതം കാണിച്ചാലോ?? ”

ഫോര്മാലിറ്റിസ്സ് എല്ലാം കഴിഞ്ഞു ഓപ്പറേഷൻ ആരംഭിച്ചു…മേജർ സർജറിയായതു കൊണ്ടുതന്നെ ഒത്തിരി സമയമെടുക്കും എന്നതിൽ സംശയം ഉണ്ടായിരുന്നില്ല…മകളുടെ കൂട്ടുകാരികളുടെ അവസ്ഥ കണ്ട ഹരിനന്ദൻ ഒത്തിരി നിർബന്ധിച്ചു ആണെങ്കിലും അവരെ തിരിച്ചയച്ചു…പക്ഷെ സാഗർ പോകാൻ കൂട്ടാക്കിയില്ല.

ഋതുവിന്റെ അമ്മയും അപ്പച്ചിയും ധന്യയുമെല്ലാം കരഞ്ഞു തളർന്നിരുന്നു… സ്കൂളിൽ ആയിരുന്ന സാരു മാത്രം സ്വന്തം ചേച്ചിക്കു നടന്ന ദുരന്തം അറിഞ്ഞില്ല…പോകാൻ കൂട്ടാക്കില്ല എന്നറിയാമെങ്കിലും വീട്ടിലെ സ്ത്രീകളോടെല്ലാം തിരിച്ചു പോകാൻ ഋതുവിന്റെ അച്ഛൻ ആവിശ്യപ്പെട്ടു. ഒരു രീതിയിലും സമ്മതിക്കാതിരുന്ന അവരെ ധന്യയുടെയും കുഞ്ഞിന്റെയും പേരിലാണ് അമ്മാവനോടൊപ്പം തിരിച്ചയച്ചത്. അവർ കൂടി അവിടെ നിന്നാൽ തനിക്കധിക നേരം പിടിച്ചു നിൽക്കാൻ കഴിയില്ല എന്നു ആ നിസാഹയാനായ അച്ഛനു പൂർണ്ണ ബോധ്യം ഉണ്ടായിരുന്നു. അപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ഒരു ശിലപോൽ സച്ചു നിന്നു… ആ മനസ്സിൽ അപ്പോഴും നിറഞ്ഞു നിന്നത് ഋതുവിന്റെ ചിരിക്കുന്ന മുഖവും.

കുറച്ചു സമയം കഴിഞ്ഞാണ് പോലീസ് കോളേജിലെ അന്യോഷണം പൂർത്തിയാക്കി എത്തിയതു… സീനിയർ ഓഫീസർ ആയ ഋഷിയെ സല്യൂട്ട് ചെയ്തു കൊണ്ടു അയാൾ സ്വയം പരിചയപ്പെടുത്തി.

“ഗുഡ് ആഫ്റ്റർ നൂൺ സർ… ഞാൻ ഇവിടുത്തെ സർക്കിൾ ഇൻസ്‌പെക്ടർ ആണു…രാഘവ്. ഞാൻ ആണു മിസ്സ്‌. ഋതു ഹരിനന്ദന്റെ കേസ് അന്യോഷിക്കുന്നത്. ”

“മ്മ്… ഞാൻ ഋഷി ഹരിനന്ദൻ… ഋതുവിന്റെ ചേട്ടൻ ആണു. എന്തെങ്കിലും വിവരം കിട്ടിയോ?? I mean…. എന്താണ് സംഭവിച്ചത് എന്നു?? ”

“Well…. ഇതൊരു ആത്മഹത്യാ ശ്രമം ആണെന്നാണ് ഇതുവരെയുമുള്ള നിഗമനം. ആ കുട്ടിയുടെ ജീവിതത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നടന്ന സംഭവങ്ങളുടെ ഷോക്കിൽ ചെയ്തു പോയതാകാം. ”

“പക്ഷേ…. ആ പ്രശ്നത്തിനു ശേഷം ഋതു നോർമൽ ആയതായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കോളേജിലേക്ക് പോയി തുടങ്ങിയത്…. മെന്റലി അവൾ നല്ല ബോൾഡ് ആണു. അങ്ങനെ ഉള്ള എന്റെ അനിയത്തി ഒരു ആത്മഹത്യായ്ക്ക് ശ്രമിക്കും എന്നു എനിക്ക് തോന്നുന്നില്ല. ”

“May be ആ കുട്ടി വീട്ടിൽ നിന്നു സന്തോഷത്തിൽ ആകാം പുറപ്പെട്ടത്. പക്ഷേ കോളേജ് അന്തരീക്ഷം ആ മൈൻഡ് ചേഞ്ച്‌ ചെയ്തത് ആയിരിക്കും..മനുഷ്യന്റെ കാര്യം അല്ലേ സർ. കോളേജിൽ അന്യോഷിച്ചപ്പോൾ അറിഞ്ഞു ഋതു അവസാനമായി കാണാൻ പോയത് പ്രിൻസിപ്പളിനെ ആയിരുന്നു എന്നു.
ഞങ്ങൾ അതു വിശദമായി അന്യോഷിച്ചു…മറ്റു പേരെന്റ്സിന്റെ നിർബന്ധത്തിനു വഴങ്ങി ‘അടുത്ത മാസം എക്സാം എഴുതാൻ ഇനി കോളേജിൽ വന്നാൽ മതിയെന്നു’ പറയാൻ ആയിരുന്നു അവർ വിളിച്ചത്. അതു സമ്മതിച്ചു അവിടെ നിന്നിറങ്ങിയ ശേഷം ആണു ഈ സൂയിസൈഡ് അറ്റംപ്റ്റ് നടന്നിരിക്കുന്നത്.

പിന്നെ കുട്ടിടെ ആത്മഹത്യാ കുറിപ്പ് കെട്ടിടത്തിന്റെ മുകളിൽ നിന്നു കണ്ടെത്തിട്ടുണ്ട്…. ഇതു സാറിന്റെ പെങ്ങളുടെ ഹാൻഡ് റൈറ്റിങ്‌ തന്നെയല്ലേ എന്നു നോക്കു. ”

വിറയ്ക്കുന്ന കൈകളോടെ സ്വന്തം പെങ്ങളുടെ കൈപ്പടയിൽ ഉള്ള അവളുടെ ആത്മത്യകുറിപ്പ് ആ സഹോദരൻ ഏറ്റു വാങ്ങി വായിച്ചു… അതിൽ ഇപ്രകാരം എഴുതിയിരുന്നു.

“ഒരു തെറ്റും ചെയ്യാതെ എല്ലാരുടെയും കണ്ണിൽ ഒരു തെറ്റുകാരിയായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

അറിഞ്ഞോ അറിയാതെയോ ഞാൻ ഏറ്റവും വലിയ തെറ്റ് ചെയ്തത് എന്റെ സച്ചുവേട്ടനോടാണ്… ഏട്ടന്റെ പെണ്ണിന്റെ മനസ്സും ഞാൻ ഒത്തിരി വേദനിപ്പിച്ചു… കഴിയുമെങ്കിൽ ഈ അനിയത്തിയോട് ക്ഷമിക്കാൻ ഏട്ടന്റെ പെണ്ണിനോട് പറയണം…. ഒത്തിരി ഇഷ്ടം ആയിരുന്നു എനിക്ക് എന്റെ ഈ കണ്ടാമൃഗത്തെ…
I LOVE YOU സച്ചേട്ടാ… I LOVE YOU SO MUCH.

എല്ലാരും എന്നോട് ക്ഷമിക്കണം.
എന്റെ മരണത്തിനു ഉത്തരവാദി ഞാൻ മാത്രമാണ്. ഈ മരണത്തിന്റെ പാത ഞാൻ സ്വയം തിരഞ്ഞെടുക്കുന്നു.

എന്നു സ്വന്തം
ഋതു.
—–*”

വായിച്ചവാസനിക്കുമ്പോഴേക്കും ഋഷിയുടെ ശബ്ദം വിറച്ചു തുടങ്ങിയിരുന്നു… എന്തെന്നില്ലാത്ത ദേഷ്യം സച്ചുവിനോടവനു തോന്നി. അറിഞ്ഞോ അറിയാതെയോ അവനാണ് തന്റെ അനുജത്തിയുടെ മരണത്തിനു കാരണക്കാരൻ എന്ന ചിന്ത ഒരു നിമിഷം കൊണ്ടാമനസ്സിൽ കൂടുകൂട്ടി.

“ഇതു സാറിന്റെ അനിയത്തിയുടെ കൈയക്ഷരം തന്നല്ലേ?? ”

“അ…തേ…. ഇതു അവളുടെ ഹാൻഡ് റൈറ്റിങ്‌ ആണു. ”

“സൊ…ഇതൊരു സൂയിസൈഡ് കേസ് ആണ്… ന്തായാലും കുട്ടിക്ക് ബോധം വരുമ്പോൾ ഞങ്ങളെ ഒന്നു അറിയിക്കണം… എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ?? ”

“ഒരു നിമിഷം സർ…. എനിക്ക് ആ ലെറ്റർ ഒന്നു കാണണം. ”
അതുവരെയും മൗനം പാലിച്ചു നിന്നിരുന്ന സച്ചുവിന്റെ ശബ്ദം അവിടെ മുഴങ്ങി.

“താൻ അകത്തു കിടക്കുന്ന കുട്ടിയുടെ ആരാണ്?? ”

“ഞാൻ അവളുടെ കസിൻ ആണു…സാഗർ എസ്സ്. കുമാർ… Can you please show me that letter?? ”

“Yes… why not! ഇതാ നോക്കിക്കോളൂ. ”

സച്ചു ആ ലെറ്റർ വാങ്ങി അതിൽ കണ്ണോടിച്ചു…അടുത്ത നിമിഷം ആ കണ്ണുകളിൽ പകയുടെ കനലുകൾ കത്തിയെരിയാൻ തുടങ്ങി…അതിൽ അവനു മാത്രം മനസ്സിലാകുന്ന ചിലത് ഉണ്ടായിരുന്നു…തന്റെ സച്ചേട്ടൻ തിരിച്ചറിയും എന്ന പ്രതീക്ഷയിൽ ഋതു നൽകിയ ചില സൂചനകൾ.

അവനാക്കത്ത് പോലീസുകാരനെ തിരിച്ചേല്പിച്ചു..അയാൾ അതും വാങ്ങി മടങ്ങി പോയി.

“ഋഷി…. എനിക്ക് നിന്നോടൊരു കാര്യം പറയാൻ ഉണ്ട്‌. ഇതു…”

“പ്ലീസ്… സാഗർ ഇനി ഒന്നും പറയണ്ട…. പറഞ്ഞിടത്തോളം മതി… നിന്നോടൊരായിരം വട്ടം ഞാൻ പറഞ്ഞതാണ് ഋതുവിനോട് നിന്റെ മനസ്സിൽ ഉള്ള ഇഷ്ടം തുറന്നു പറയാൻ. പക്ഷേ നീ കേട്ടില്ല..നീ എന്റെ വാക്കിനു വില തന്നിരുന്നു എങ്കിൽ എന്റെ അനിയത്തി ഇന്നു ഈ അവസ്ഥയിൽ മരണത്തിനും ജീവിതത്തിനും ഇടയ്ക്കു കെടന്നു പോരാടേണ്ടി വരില്ലായിരുന്നു. ഇന്നു എന്റെ പെങ്ങൾ ഈ അവസ്ഥയിൽ ആകാൻ കാരണക്കാരൻ നീ മാത്രം ആണു.”

“ഋഷി….. ഞാൻ…. ഞാൻ…. എന്തു ചെയ്തു?? ”

“മിണ്ടിപോകരുത് നീ…. ആ കത്ത് നീ കണ്ടോ…. നിന്നോടും നിന്റെ പെണ്ണിനോടും എന്തോ വലിയ തെറ്റ് ചെയ്തപോലാണ് എന്റെ വാവയ്ക്ക് തോന്നുന്നത്. നിന്റെ പെണ്ണ് അവൾ തന്നെയായിരുന്നു എന്നു എന്റെ മോളോട് ഒരു വാക്ക് നീ ആദ്യമേ പറഞ്ഞിരുന്നു എങ്കിൽ…. ഇന്നും തളർന്നു പോകാതെ നിന്റെ പെണ്ണായി അവൾ ജീവിച്ചേനെ…ഇങ്ങനെ ഒരു കടുംകൈ അവൾ ചെയ്യില്ലായിരുന്നു..കൊലയ്ക്ക് കൊടുത്തില്ലെടാ നീ അവളെ?? ”

“ഋഷി… ഞാൻ പറയുന്നത് ഒന്നു കേൾക്കു… ”

“എനിക്ക് ഒന്നും കേക്കണ്ട….

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!