നിലാവിനായ് : ഭാഗം 8

നിലാവിനായ് : ഭാഗം 8

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

അവൻ മനസിൽ പറഞ്ഞു കൊണ്ടു ഗൗതമിന്റെ കൈകൾ ദേവ്നിയുടെ തോളിൽ അമർന്നതും അവന്റെ കവിളുകൾ പുകച്ചു കൊണ്ടു അവളുടെ കൈകളും ഉയർന്നു താണു.

ഒരു നിമിഷത്തേക്ക് ലോകം തന്നെ നിലച്ചു പോയപ്പോലെ… എല്ലാം ഒരു സ്തംഭനാവസ്ഥ. കവിളിൽ കൈകൾ ചേർത്തു കൊണ്ടു ഗൗതം പതുക്കെ മുഖമുയർത്തി അവളെ നോക്കി. അവളുടെ കണ്ണുകളിൽ അപ്പോഴും തീ പാറുകയായിരുന്നു. കുറച്ചു നിമിഷങ്ങൾ അവർ ഇരുവരുടെയും കണ്ണുകളിൽ തന്നെ നോക്കി നിന്നു. പെട്ടന്നാണ് ദേവ്നിക്ക് താൻ എന്താണ് ചെയ്തതെന്ന ബോധം വന്നത്. ആ നിമിഷത്തിൽ അവളുടെ ഹൃദയമിടിപ്പ് കൂടി. എന്തെന്നില്ലാത്ത ഒരു ഭയം അവളിൽ വന്നു നിറഞ്ഞു. ഒരടി പോലും മുന്നോട്ടോ പിന്നോട്ടൊ ചലിക്കാൻ കഴിയാത്ത അവസ്ഥ. ഗൗതത്തിന്റെ കണ്ണുകളിൽ ദേഷ്യത്തോടൊപ്പം തന്നെ മറ്റെന്തോ ഭാവങ്ങൾ മിന്നി മറയുന്നത് ദേവ്നി പകപ്പോടെ നോക്കി നിന്നു. തന്റെ കൈ മുഷ്ടി ചുരുട്ടി അടുത്ത ഭിത്തിയിൽ ആഞ്ഞു ഇടിച്ചു… ഇടിയുടെ ശബ്ദത്തിൽ വിറച്ചു പോയ ദേവ്നി കണ്ണുകൾ ഇറുകെ പൂട്ടി നിന്നു. ശ്വാസനിശ്വാസം അകന്നു പോകുന്നപോലെ തോന്നിയ ദേവ്നി കണ്ണു തുറന്നു നോക്കുമ്പോൾ ക്യാബിൻ ഡോർ വലിച്ചു തുറന്നു പോകുന്ന ഗൗതമിനെയാണ് കണ്ടത്.

കോറിഡോറിലൂടെ വേഗത്തിൽ കാലുകൾ വലിച്ചു വച്ചു നടക്കുമ്പോഴും ഗൗതം ആലോചിച്ചത് താൻ ഇത്ര വലിയ തെറ്റാണോ അവളോട്‌ ചെയ്തത്. തോളിൽ പിടിച്ചത്… തെറ്റു തന്നെയാണ്… ഒരു പെണ്ണിനെ അവളുടെ അനുവാദം കൂടാതെ വിരൽ തുമ്പിൽ പോലും സ്പർശിക്കാൻ പാടില്ലെന്ന് അറിയാം. എങ്കിലും… എന്നെ അവൾ ഒരു ആഭാസൻ ആയാണോ കാണുന്നത്. അല്ലെങ്കി എന്നെ തല്ലാൻ മാത്രം തെറ്റു എന്റെ ഭാഗത്തു നിന്നും… അല്ലെങ്കി തന്നെ ഒരു അപരിചിതൻ ആയല്ലേ കണ്ടത്… എനിക്ക് മാത്രമാണോ അവളോട്‌ അടുപ്പം തോന്നിയത്…അവൻ പിന്നേം പിന്നേം ഓരോന്ന് ആലോചിച്ചു ദേഷ്യത്തിൽ കാർ എടുത്തു പോയി.

തെല്ലൊരു വ്യഗ്രതയോടെയാണ് പ്രകാശ് രാജിന്റെ വീടിനു മുന്നിൽ ജീവൻ നിന്നത്. കാശിന്റെ പ്രതാപം വിളിച്ചോതുന്ന പ്രൗഢ ഗംഭീരമായ വീടായിരുന്നു അതു. മൂന്നുപേർക്ക് താമസിക്കാൻ ഇത്ര വലിയ വീടിന്റെ ആവശ്യമുണ്ടോ എന്നുപോലും അവൻ സംശയിച്ചു. ചുറ്റുപാടും വീക്ഷിക്കുന്ന സമയം അർച്ചന ആയിരുന്നു വാതിൽ തുറന്നു പുറത്തു വന്നത്. ജീവനെ കണ്ടു അവളുടെ രണ്ടു കണ്ണുകൾ തിളങ്ങി… ഒപ്പം ആകസ്മികമായ കാഴ്ചയിൽ ചുണ്ടിൽ അതിശയത്തിൽ പൊതിഞ്ഞ ചിരിയും 7″ ആകസ്മികമായി കണ്ടതിന്റെ എല്ലാ ആകാംക്ഷയും അവളുടെ വാക്കുകളിൽ പ്രകടമായി തന്നെ ഉണ്ടായിരുന്നു.

അവനെ സെറ്റിയിൽ ഇരുത്തി.

“സർ കിടക്കുകയാണെങ്കി ഞാൻ പോയിട്ട് പിന്നെ വരാം” ജീവന് അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.

“യ്യോ… ഇവിടെ വരെ വന്നിട്ട് കാണാതെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story