നിലാവ് പോലെ: ഭാഗം 4

നിലാവ് പോലെ: ഭാഗം 4

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

പ്രതീക്ഷിക്കാതെ ആദിയെ കണ്ടപ്പോൾ മീരക്കും അത് ഒരു ഷോക്കായി

ആ ദിവസത്തിനു ശേഷം പിന്നെ ഇന്നാണ് ആളെ ഇത്ര അടുത്ത് കാണുന്നത്

തൻ്റെ സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു കൂടി കാഴ്ചയുണ്ടായിരുന്നില്ല ,

അവളുടെ മുഖത്ത് പരിഭ്രമമുണ്ടായി

എന്തെലും ചോദിക്കണോ …. ആർക്കായിരിക്കും മെഡിസിൻ താൻ ചോദിച്ചാൽ മറുപടി പറയുമോ
മീരക്ക് ആകെ ഒരങ്കലാപ്പായി

മീര ആദിയുടെ കൈയ്യിൽ നിന്നും പ്രിസ്ക്രിപ്ഷൻ വാങ്ങി
അവൾക്ക് കൈകൾ വിറക്കുന്നത് പോലെ തോന്നി

അവൾക്ക് തന്നെ കണ്ടപ്പോൾ ഒരു പരിഭ്രമമുണ്ടായെന്ന് ആദിക്ക് മനസ്സിലായി ,അവന് മനസ്സിൽ ഒരു സന്തോഷം തോന്നി

ആരാണ് അഡ്മിറ്റായിരിക്കുന്നത് ?
മീര എന്തും വരട്ടെയെന്നു കരുതി ചോദിച്ചു

ആരാണെന്നറിഞ്ഞാലെ മെഡിസിൻ തരികയുള്ളൂ ,പേര് പറഞ്ഞാലെ മരുന്ന് തിരകയുളളൂ ,ഇവിടെ ഇങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു ,ഇതറിഞ്ഞിരുന്നെങ്കിൽ ഞാൻ പുറമേ പോയി വാങ്ങിയേനെ

മറുപടി കേട്ടപ്പോൾ മീര വല്ലാതെയായി ,താൻ ചെയ്ത പ്രവൃത്തിക്ക് ഇതു തന്നെയാണ് വേണ്ടത് എന്നാലും ….

എൻ്റെ പൊന്നു ചേട്ടാ … ഇത്രയൊക്കെ പറയാനായിട്ട് മാത്രം എന്തെങ്കിലും ആ സിസ്റ്റർ ചോദിച്ചോ ,ആരാ അഡ്മിറ്റായത് എന്നല്ലേ ചോദിച്ചത് അതിന് ഇങ്ങനെയാണോ മറുപടി പറയുകാ .. മീരയുടെ കൂടെയുണ്ടായിരുന്നു പെൺകുട്ടി ചോദിച്ചു

ചോദിച്ചതിനുള്ള മറുപടിയാ ഞാനും പറഞ്ഞത് ദേഷ്യത്തോടെ ആദി പറഞ്ഞു

ചേട്ടൻ ഇത്ര ഉറക്കെ പറയണ്ട ഞങ്ങൾക്ക് ചെവി കേൾക്കാം ,പിന്നെ ഇതൊരു ഹോസ്പിറ്റൽ ആണ് ഇവിടെ കിടന്ന് ഇങ്ങനെ ശബ്ദം ഉണ്ടാക്കാൻ പാടില്ല

മീര പ്രിസ്ക്രിപ്ഷൻ ആ പെൺകുട്ടിയുടെ കൈയ്യിൽ കൊടുത്തിട്ട് വേഗത്തിൽ ഉളളിലേക്ക് പോയി

താൻ പറഞ്ഞത് ഇത്തിരി ഉറക്കെയാണെന്ന് ആദിക്കും തോന്നി ,ദേഷ്യം വന്നാൽ താൻ അങ്ങനെയാണ് ,എങ്ങനെ ദേഷ്യം വരാതിരിക്കും ഇത്രയൊക്കെ ആയിട്ടും അവൾ തന്നോട് സംസാരിക്കാൻ വന്നിരിക്കുന്നു, നല്ല മനകട്ടി തന്നെ
ജീവിതത്തിൽ നിന്നും എടുത്തു കളഞ്ഞതാവളെ , കാണരുതെന്ന് ആഗ്രഹിച്ചതാണ് …. തൻ്റെ മരണം വരെ

ചേട്ടാ … ഇതാ മെഡിസിൻ ,
ഇനിയെങ്കിലും ശ്രദ്ധിക്കണട്ടൊ ചേട്ടാ ഹോസ്പിറ്റലിലൊന്നും ഇത്ര ഉറക്കെ സംസാരിക്കാൻ പാടില്ലാട്ടോ .
ആ കുട്ടി ചിരിച്ച് കൊണ്ട് പറഞ്ഞു

ആദി മെഡിസിൻ വാങ്ങി ക്യാഷ്യലിറ്റിയിലേക്ക് പോയി

* * *

എന്താ….മീരേ … ആരാ അത്
അയാള് നിന്നെ നല്ല പോലെ നോക്കുന്നുണ്ടായിരുന്നു ,ആളെ നീ അറിയോ?

മീര അത് കേട്ടതായി ഭാവിച്ചില്ല

നിനക്കെന്താ ചെവി കേൾക്കില്ല ,ഒരു നിമിഷം കൊണ്ട് നീ പൊട്ടിയായോ

അനു… പ്ലീസ് കുറച്ച് നേരം നീയെന്നെ ഒന്നു വെറുതെ വിടൂ … എനിക്കിത്തിരി നേരം ഒറ്റക്കിരിക്കണം

ശരി നീ ഒറ്റക്കിരുന്നോ പക്ഷേ ഞാൻ ചോദിക്കുന്ന ഒരു കാര്യത്തിന് മറുപടി തരണം

ഇപ്പോ മറുപടി പറയാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ല ഞാൻ.

ദേവപ്രിയ വയസ്സ് 22
ഇതാണ് നീ അയാളോട് ചോദിച്ചതിനുള്ള ഉത്തരം

മീര അമ്പരപ്പോടെ അനു വിനെ നോക്കി

നീ … നിനക്കിതെങ്ങനെ അറിയാം ,നീ അറിയോ ഈ ദേവപ്രിയയെ

അതിന് മറുപടി വേണമെങ്കിൽ ഞാൻ ചോദിച്ചതിനുള്ള ഉത്തരം നീ തരണം

അത് ….
നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ..

നീ എന്നോട് ഒരു പാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ,അതിൽ ഏതു കഥാപാത്രമാണിത്

അതാണ് ആദിയേട്ടൻ ……

ഏത് നീ തേച്ച ആദി യോ ,

മ്മ് ..

എന്തിനാടി മഹാപാപി ഇത്രയും സുന്ദരനായ ഒരു ചേട്ടനെ നീ തേച്ചത് ,നിനക്ക് തലക്ക് ഓളം വെട്ടായിരുന്നോ

അത് ഒന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല

അതെന്താ എനിക്ക് മനസ്സിലാവാത്തത് നീ കന്നട ഭാഷയിലാണോ അത് പറയാൻ പോകുന്നത്

അനു .. നീ പറയുന്ന കോമഡി കേട്ട് ചിരിക്കാൻ പറ്റിയ ഒരു മാനസികാവസ്ഥയിലല്ല ഞാൻ

ഓ ..അങ്ങനെ അല്ലെങ്കിലും ഈ തേച്ച കാമുകനെ കാണുമ്പോൾ എല്ലാവരുടെയും മാനസികാവസ്ഥ ഇങ്ങനെ ആയിരിക്കോ
ഒരു പ്രേമക്കാര് വന്നിരിക്കുന്നു ,ആദ്യം ഭയങ്കര അസ്ഥിക്ക് പിടിച്ച പ്രണയം …
അത് കഴിഞ്ഞ് അവനെക്കാൾ നല്ലൊരാളെ കാണുമ്പോൾ ആദ്യത്തെ ആളെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കും ഇതല്ലേ നിൻ്റെ ‘യൊക്കെ പ്രണയം

നീ എഴുതാപ്പുറം വായിക്കണ്ട ..എല്ലാവരും അങ്ങനെയല്ല

എങ്ങനെയല്ലാന്ന് ….
ഞാൻ കേട്ട മിക്ക തേപ്പു കഥകളിലെയും കാരണങ്ങൾ ഇതൊക്കെ തന്നെയാണ് അല്ലെങ്കിൽ പിന്നെ മറ്റൊരു കാരണം വീട്ടൂക്കാരെ സങ്കടപ്പെടുത്താൻ വയ്യാ .. ..
എൻ്റെ അഭിപ്രായത്തിൽ ഇങ്ങനെയുള്ളവർ പറ്റാത്ത പണിക്ക് പോവരുത്

ഇങ്ങനെയൊക്കെ പറയാൻ മാത്രം ഇപ്പോ എന്താ ഉണ്ടായത്

ഞാൻ ആത്മാർത്ഥമായി പറയാണ് മീരാ ആദി യേട്ടനെ നീ വിട്ടു കളഞ്ഞത് നിനക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരമാണ് ,ഇത്രയും ദിവസം നീ പറഞ്ഞ അറിവേ എനിക്കുണ്ടായിരുന്നുള്ളൂ പക്ഷെ ഇന്ന് ആളെ കാണുക കൂടി ചെയ്തപ്പോൾ അതെനിക്ക് മനസ്സിലായി ,ഒരു നല്ല ജോലിയില്ല ഡ്രൈവർ ആണ് എന്നൊക്കെ പറഞ്ഞ് നീ ഒഴിവാക്കിയപ്പോൾ നിൻ്റ ഭാഗവും കൂടി നീയൊന്ന് ഓർക്കണമായിരുന്നു

മതി അനൂ നിർത്ത് വെറുതെ ഒരോന്ന്

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക….

Share this story