❤️അപൂര്‍വരാഗം❤️ ഭാഗം 37

❤️അപൂര്‍വരാഗം❤️ ഭാഗം 37

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

****

അപ്പച്ചി ഇവിടെ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോ എന്നെ പോലെ ഒരു മോനോ മോളോ അവര്ക്കു ഉണ്ടായിട്ടുണ്ടാകുമായിരുന്നു എന്ന് മുത്തശ്ശി എപ്പഴും പറയും..

അങ്ങനെ നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം ഞങ്ങൾക്ക് അപ്പച്ചിയുടെ ഒരു കത്ത് കിട്ടി…

എന്റെ ജീവിത ഗതി മാറ്റിയ ഒരു കത്ത്… ”

ദേവ് അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു…

അപ്പുവിന്റെ കൈകൾ അവന്റെ കൈയിൽ പിടി മുറുക്കി…

അവളുടെ കണ്ണില് ഒരു പിടച്ചില് അവന് കണ്ടു…

ഭീതി നിറഞ്ഞ അവളുടെ മുഖം അവളുടെ മാനസികാവസ്ഥ വിളിച്ചോതി….

സാരമില്ല എന്ന അര്ത്ഥത്തില് അവന് അവളെ ചേര്ത്തു പിടിച്ചു…

അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവന് തുടര്ന്നു…

***********

സ്വന്തം മകനെ പോലെ സ്നേഹിച്ചവന് കാണിച്ച വിശ്വാസ വഞ്ചനയും മകള് അതിന്‌ കൂട്ട് നിന്നു എന്ന ചിന്തയും മേനോനെ ആകെ തളര്ത്തിയിരുന്നു…..

ഒപ്പം ഗൗരിക്ക് വേണ്ടി ആലോചിച്ച പയ്യന്റെ വീട്ടുകാര്ക്കും ബന്ധുക്കള്ക്കും നാട്ടുകാര്ക്കും മുന്നില് നേരിടേണ്ടി വന്ന അപമാനവും അയാളെ ക്രുദ്ധനാക്കി….

മംഗലത്ത് വീടിന്റെ അഭിമാനം ക്ഷണ നേരം കൊണ്ട് കാറ്റില് പറത്തിയ മകളെയും ഗോപിയെയും പടിയടച്ച് പിണ്ഡം വെക്കുമ്പോഴും അയാൾ ഉള്ളില് തേങ്ങുകയായിരുന്നു…

പുറമെ അവരോട് ദേഷ്യം അഭിനയിച്ചു എങ്കിലും ഉള്ളിന്റെ ഉള്ളില് അവര്ക്കു വേണ്ടി കരയുകയായിരുന്നു….

മേനോന്റെ മുഖത്തെ ചിരി അന്ന് മാഞ്ഞു… അവിടത്തെ സന്തോഷവും…

മംഗലത്ത് വീട്ടിലെ ഓരോരുത്തരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു…

തന്റെ ചേട്ടൻ മൂലമാണ് മംഗലത്ത് വീടിന് ഇത്രയും വലിയ അപമാനം നേരിടേണ്ടി വന്നത് എന്ന ചിന്ത മഹേശ്വരിയെയും തകർത്തു…

എങ്കിലും അവര് രണ്ട് പേരും എവിടെയെങ്കിലും സന്തോഷത്തോടെ കഴിയുന്നത്‌ കാണാന് അവളും ഒരുപാട് ആഗ്രഹിച്ചു…

ഗോപിയോട് ഉള്ള നീരസം ആരും മഹേശ്വരിയോട് കാണിച്ചില്ല… രണ്ടു വര്ഷങ്ങള്ക്കു ശേഷം ദേവ് ജനിച്ചു…

മേനോന്റെ മുഖത്തെ നഷ്ടപ്പെട്ട പുഞ്ചിരി തിരികെ വന്നത് ദേവിന്റെ ജനനത്തോടെ ആയിരുന്നു….

ഇതിനിടയിൽ ചന്ദ്രശേഖരന്റെയും സാവിത്രിയുടെയും വിവാഹം കഴിഞ്ഞു…

ദേവിന് ഒന്നര വയസ്സു ഉള്ളപ്പോൾ മംഗലത്ത് വീട്ടിലേക്ക് അഭിയും ജനിച്ചു വീണു…

വർഷങ്ങൾ 6 കഴിഞ്ഞു… ജയന്ത് സീതയെ വിവാഹം ചെയ്തു… ചന്ദ്രശേഖനും സാവിത്രിക്കും അനികേതും ജയന്തിനും സീതയ്ക്കും കൈലാസും പിറന്നു…

നീണ്ട പത്തു വർഷങ്ങൾ കഴിഞ്ഞു…

ആ ഇടയ്ക്കു ആണ്.. മംഗലത്ത് ഹോസ്പിറ്റലിന്റെ നവീകരണാർത്ഥം ഒരു ആവശ്യത്തിനു ആയി ബാലൻ മദ്രാസിലേക്ക് പോയത്….

അവിടെ വച്ചാണ് ഒരു മീറ്റിംഗിൽ പങ്കെടുക്കാന് വന്ന ഗോപിയെ അയാൾ ആകസ്മികമായി കണ്ടു മുട്ടിയത്…

ഗൗരിയുമൊത്ത് സന്തോഷമായി ജീവിക്കുകയാണെന്ന് ഗോപി പറഞ്ഞപ്പോൾ അത് അയാളെ ഒരുപാട് ആഹ്ലാദിപ്പിച്ചു….

ഗൗരിയെ നേരില് കാണാനുള്ള ആഗ്രഹം അയാൾ അടക്കി…

എങ്കിലും ഗോപിയോട് ഗൗരിയെയും കൂട്ടി തറവാട്ടിലേക്ക് മടങ്ങി വരാൻ അഭ്യര്ത്ഥിച്ചു കൊണ്ട് ആണ് ബാലൻ അന്ന് മടങ്ങിയത്…

ബാലൻ തിരികെ എത്തി കൃത്യം

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story