ഈ യാത്രയിൽ : ഭാഗം 3

ഈ യാത്രയിൽ : ഭാഗം 3

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“അയ്യോ… എനിക്കറിയില്ലായിരുന്നു അമ്മേ” അവൾ സുഭദ്രയോട് പറഞ്ഞു മഹിക്കു നേരെ തിരിഞ്ഞു “സോറി മഹിയേട്ട… നാളെ മുതൽ പതിവ് തെറ്റിക്കില്ല” ദേവിയുടെ മഹിയേട്ട എന്ന ഒരൊറ്റ വിളിയിൽ കുടിച്ചു കൊണ്ടിരുന്ന ചായ തെരുപ്പിൽ കേറി ചുമച്ചു… കുറച്ചു സമയമെടുത്തു ഒന്നു നേരെയാക്കാൻ… അച്ഛനും അമ്മക്കും ഒന്നും മനസിലായില്ല… മഹി വിരണ്ട മുഖഭാവത്തോടെ ദേവിയെ നോക്കി. അവന്റെ മനസ്സിൽ അപ്പോഴും കൈവിരൽ ഞൊട്ടി ഡോ എന്നു വിളിച്ച ഭദ്രകാളി ദേവിയുടെ മുഖമായിരുന്നു.

ഭക്ഷണം കഴിക്കുന്നതിനു ഇടയിലും മഹി ഇടം കണ്ണിട്ടു ദേവിയെ നോക്കി കൊണ്ടിരുന്നു. അവളാണെങ്കിൽ അതൊന്നും ശ്രെദ്ധിക്കുന്ന പോലുമില്ല. അച്ഛനെയും അമ്മയെയും ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലാണ്. അച്ചുവിന് വിശപ്പില്ലെന്നും പറഞ്ഞൊഴിഞ്ഞു. കവിളിലെ തിണർത്തു കിടക്കുന്ന പാട് വേറാരും കാണാതിരിക്കാൻ മനപൂർവ്വം വിശപ്പില്ല എന്നു പറഞ്ഞൊഴിഞ്ഞു. നാണക്കേട് അല്ലെ…

മഹി അപ്പോഴാണ് ഒരു കാര്യം ശ്രെദ്ധിക്കുന്നത്. അച്ഛന്റെ പ്ലേറ്റിൽ രണ്ടാമതും ഇഡ്‌ലി വിളമ്പുന്നു. “ദേവി…” മഹിയുടെ കടുപ്പിച്ചുള്ള വിളിയിൽ ദേവിയുടെ കയ്യിലെ ഇഡ്‌ലി പാത്രം താഴെ വീണു. വായിൽ വയ്ക്കാൻ പോയ ഇഡ്‌ലി കഷ്ണം അച്ഛന്റേം അമ്മേടേം കയ്യിൽ നിന്നും പോയി. അമ്മാതിരി അലർച്ചയായിരുന്നു.

“എന്താടാ ഇങ്ങനെ കിടന്നു അലറുന്നെ” അമ്മയുടെ ചോദ്യത്തിന് രോക്ഷത്തോടെ ഒരു നോട്ടമെറിഞ്ഞു മഹി ദേവിയുടെ നേർക്കു തിരിഞ്ഞു. “നീയെന്താ ഈ കാണിക്കുന്നെ…” മഹിയുടെ ആ ചോദ്യം പോലും എന്തിനാണെന്ന് ദേവിക്ക് മനസിലായില്ല. അവൾ സംശയത്തോടെ അച്ഛനെയും അമ്മയെയും നോക്കി. അമ്മ അവളെ നോക്കി സമാധാനത്തോടെ കണ്ണടച്ചു കാണിച്ചു. അച്ഛൻ ഒരു കൈ നെറ്റിയിൽ വച്ചു തല കുമ്പിട്ടിരുന്നു. “ഈ പ്രായമായ മനുഷ്യന് എന്തെല്ലാം അസുഖങ്ങൾ ഉണ്ടെന്നു നിനക്കറിയോ. ഒരു ചിന്തയുമില്ലാതെ നീയിങ്ങനെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story