നിലാവിനായ് : ഭാഗം 9

നിലാവിനായ് : ഭാഗം 9

നോവൽ
****
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ജീവൻ ദേവ്നിക്ക് വേണ്ടി ഒരു ഹാൻഡ് ബാഗ് ചപ്പൽ പിന്നെ കുറച്ചു ഡ്രെസ്സുകൾ കൂടി എടുത്തു. ഇത്രയൊന്നും വേണ്ടായെന്നു പറഞ്ഞിട്ടും അവൻ കേട്ടില്ല. അവളാണെങ്കി കിട്ടിയ ശമ്പളം മുഴുവൻ തണൽ വീട്ടിലെ ഓരോരുത്തർക്കും ഓരോന്ന് വാങ്ങി പൊടിച്ചു. അവൾക്കായി ഒന്നും വാങ്ങിയതുമില്ല.

“നിനക്കായി നീയൊന്നും വാങ്ങിയില്ല… ഞാനെങ്കിലും വാങ്ങി തരുന്നത് വേണ്ടെന്ന് പറയല്ലേ ദേവാ” ജീവൻ സ്നേഹത്തോടെ അവളോട്‌ പറഞ്ഞു.

“നമുക്കായി സ്വയം നമ്മൾ തന്നെ വാങ്ങുമ്പോൾ അല്ല… ആരെങ്കിലും ഓർത്തു വാങ്ങി തരുമ്പോൾ അല്ലെ സന്തോഷം… തണൽ വീട്ടിലെ ഇന്ന് എല്ലാവരുടെയും മുഖത്തു വിരിയുന്ന സന്തോഷം മാത്രം മതിയെനിക്ക്. ഇങ്ങനെ വാങ്ങി തരാനും കൊടുക്കാനുമൊക്കെ ആരോരുമില്ലാത്തവർക്കെ അതൊക്കെ മനസ്സിലാകൂ”

“അതു എന്നെക്കാൾ നന്നായി മനസിലാകുന്ന ആരും കാണില്ല ദേവാ” ജീവൻ പറഞ്ഞ വാക്കുകളിൽ അവൻ ഇതുവരെ അനുഭവിച്ച മുഴുവൻ വേദനകളും ഉണ്ടായിരുന്നു. ദേവാ പിന്നീട് ഒന്നും സംസാരിച്ചില്ല. മൗനമായിരുന്നു കുറച്ചു നിമിഷങ്ങൾ.

തണൽ വീട്ടിൽ ജീവനും ദേവ്നിക്ക് ഒപ്പം ചെന്നു. അവർക്കോരോരുതർക്കും അവൾ കരുതിയ സമ്മാനം കൈകളിൽ വച്ചു നൽകുമ്പോൾ അവരുടെ സന്തോഷത്തിന്റെ മിഴിനീർ അവളുടെ കണ്ണുകളിലും വ്യാപിച്ചു. അവനും അവർക്കൊപ്പം ദേവ്നിക്കൊപ്പം അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു. ദേവ്നിയും അവളുടെ സന്തോഷവും സങ്കടവും അവനുമാത്രമായി പങ്കു വയ്ക്കാനാണ് ആഗ്രഹിച്ചത്.

ജീവൻ തിരികെ വീട്ടിൽ എത്തുമ്പോൾ അൽപ്പം വൈകിയിരുന്നു. ചോദ്യം ചെയ്യാനോ കഴിച്ചോ എന്നു ചോദിക്കാനോ ആരുമില്ലല്ലോ… അവൻ കേറി ചെല്ലുമ്പോൾ ബാക്കിയുള്ളവർ ഭക്ഷണം കഴിക്കുകയായിരുന്നു. അവൻ അവരെയൊന്നു നോക്കി റൂമിലേക്ക് നടന്നു… വിശപ്പില്ല… ദേവ്നിയുടെ സന്തോഷം അവന്റെ മനസും വയറും നിറച്ചിരുന്നു.

“ജീവ… ഭക്ഷണം കഴിക്കുന്നില്ലേ” ജീവനെ ഞെട്ടിച്ചു കൊണ്ട് ചോദ്യം വന്നു… പക്ഷെ ശബ്ദത്തിന്റെ ഉറവിടം ഗൗതം ആയിരുന്നു… എങ്കിലും ഗൗരവമോ ദേഷ്യമോ… എന്തൊക്കെയോ ആയിരുന്നു അവന്റെ മുഖത്തു.

“ഇല്ല… വിശപില്ല… നിങ്ങൾ കഴിക്കു… ഗുഡ് നയ്റ്റ്”

ജീവൻ പറഞ്ഞു കൊണ്ടു മുകളിലേക്ക് സ്റ്റപ്‌സ് കയറി.

“വിശപ്പ് കാണില്ല… കണ്ടവരുടെ കൂടെ സ്ട്രീറ്റ് ഫുഡ് കഴിച്ചു നടക്കുകയായിരുന്നില്ലേ” പുച്ഛത്തോടെയുള്ള ഗായത്രിയുടെ മറുപടിയിൽ ശീതളിന്റെ ചിരിയും ഉയർന്നു കേട്ടിരുന്നു. ഗൗതമിന്റെ വലിഞ്ഞു മുറുകിയ മുഖം എന്തുകൊണ്ടെന്ന് ജീവൻ ഒരുനിമിഷം ആലോചിക്കാതെയിരുന്നില്ല. പിന്നെ ഇതൊക്കെ പതിവായത് കൊണ്ടു ജീവൻ പിന്നെ അധികം ചിന്തിക്കാൻ നിന്നില്ല.

പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിൽ വച്ചു ദേവ്നിയെ നേരിട്ട് കണ്ടിട്ടും ഒരു ഭാവ വ്യത്യാസവുമില്ലാതെ ഗൗതം കടന്ന് പോയി കൊണ്ടിരുന്നു. അവൾ നൽകുന്ന വിഷസിനുള്ള മറുപടി പോലും ദേഷ്യം നിറഞ്ഞ നോട്ടം മാത്രമായിരുന്നു ഗൗതം നൽകിയത്. അവൻ പരമാവധി അവളെ അവഗണിച്ചു. നോട്ടം കൊണ്ടും ദേഷ്യം കൊണ്ടും പലപ്പോഴും വാക്കുകൾ കൊണ്ടും. എന്തെങ്കിലും തരത്തിലുള്ള ഭാവ വ്യത്യാസം അവളിൽ കാണാനുള്ള അവന്റെ അതിയായ ആഗ്രഹമായിരുന്നു അതിനു പുറകിൽ. അവളാണെങ്കി ഇതൊക്കെയെന്തു എന്ന ഭാവത്തിൽ അവൻ കടന്നു പോകുമ്പോൾ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

Share this story