നിലാവ് പോലെ: ഭാഗം 5

നിലാവ് പോലെ: ഭാഗം 5

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

താൻ ടെൻഷൻ ആവാതെ ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കണം

സാർ…… എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ ആ കുട്ടിയുടെ അച്ഛമ്മയെ വിളിക്കാം

അവർ വയസ്സായതല്ലെടോ …, ഞാൻ പറയുന്നത് മനസ്സിലാക്കാൻ അവർക്ക് പ്രയാസമാകും ,ഞാൻ പറയുന്നത് ആദ്യം താനൊന്ന് കേൾക്ക്

ശരി സാർ …

ബ്ലഡ് ടെസ്റ്റ് ചെയ്തു ,എല്ലാ ടെസ്റ്റും നോർമൽ ആണ് ,പിന്നെ ബിപി നോർമൽ ..

ആദിക്ക് സമാധാനമായി ഒക്കെ നോർമൽ ആണല്ലോ

പക്ഷേ എന്തുകൊണ്ടാണ് തല കറങ്ങി വീഴുന്നത് ,അതാണ് കണ്ടു പിടിക്കണ്ടത്…. അതിൻ്റെ കാരണം

സാർ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല

മുൻപു രണ്ടു മൂന്നു തവണ ഇങ്ങനെ വീണിട്ടുണ്ടെന്ന് ആ കുട്ടി പറഞ്ഞു ,അതുകൂടാതെ തലവേദനയും ,,ഇങ്ങനെ ഇടക്കിടെ വരുന്നത് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല ,അതു കൊണ്ട് നാളെ സ്കാൻ ചെയ്യണം ,അത് കഴിഞ്ഞിട്ടേ എന്തെങ്കിലും ഒന്നു പറയാൻ പറ്റൂ ,രണ്ടു ദിവസം ഇവിടെ കിടക്കട്ടെ അതു മതിയില്ലേ

മതി

താൻ ആ കുട്ടിയുടെ വീട്ടുക്കാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം

ആദി തലയാട്ടി

*
എന്താ ആദി..
ഡോക്ടർ എന്താ പറഞ്ഞത് ആദിയെ കണ്ടപ്പോൾ മുറിക്ക് പുറത്തേക്ക് വന്നിട്ട് ആ ചേച്ചി ചോദിച്ചു

അത് ചേച്ചി… നാളെ സ്കാൻ ചെയ്യണമെന്നാണ് ഡോക്ടർ പറഞ്ഞത് ,സ്കാനിംഗ് കഴിഞ്ഞാലെ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂ എന്ന്

ഒന്നു തല കറങ്ങി വീണതിന് സ്കാൻ ചെയ്യണതെന്തിനാ ,ഇത്ര വലിയ അസുഖമാണോ തല കറക്കം ,

ടെസ്റ്റും ,ബി പിയുമൊക്കെ നോർമൽ ആണ് അപ്പൊ പിന്നെ എന്തുകൊണ്ടാണ് തല കറങ്ങി വീഴുന്നതെന്താ എന്ന് അറിയണ്ടേ ,ഇതിനു മുൻപ് രണ്ടു മൂന്നു പ്രാവശ്യം വീണിട്ടുണ്ടെന്ന് ദേവപ്രിയ ഡോക്ടറോഡ് പറഞ്ഞിരുന്നു

ഓ എന്നാലും അത് ഇന്നലെ ഇവിടെക്ക് വന്നൂള്ളൂ ,വന്നതേ ആശുപത്രിയിലായി
ഇനിയിപ്പോ നാളെ സ്കാൻ ചെയ്തിട്ട് ഡോക്ടർ എന്താണാവോ പറയുക, ഒന്നും ഉണ്ടാവരുതെ ദേവി ….

ചേച്ചി … അച്ഛമ്മയോട് ഡോക്ടർ പറഞ്ഞത് പറയണം

അത് ഞാൻ പറയാം മോനെ ,ഞാനത് പറഞ്ഞോളാം സ്കാൻ ചെയ്യണമെന്ന് പറയില്ല വേറെ വല്ല ടെസ്റ്റുകൂടി ഉണ്ടെന്ന് പറയാം

മതി ചേച്ചി അങ്ങനെ പറഞ്ഞാൽ മതി

ആദിക്ക് ബുദ്ധിമുട്ടായല്ലേ ….
വേറെ ആരുമില്ലാത്തത് കൊണ്ടാട്ടോ .പിന്നെ മോൻ്റെ പെരുമാറ്റം കണ്ടപ്പോൾ വിശ്വസിക്കാൻ പറ്റുന്നവനാണെന്ന് തോന്നി

ചേച്ചി ബുദ്ധിമുട്ടാണെന്നൊന്നും കരുതണ്ട ,നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്ന സഹായമാണെങ്കിൽ ചെയ്ത് കൊടുക്കാൻ സന്തോഷമെ യുള്ളൂ, പിന്നെ ഇപ്പൊ ഈ ചെയ്യുന്ന തൊന്നും ബുദ്ധിമുട്ടായി എനിക്ക് തോന്നുന്നില്ലാട്ടോ
ആദി ചിരിച്ച് കൊണ്ട് പറഞ്ഞു

ആദിയുടെ വീട്ടിലാരൊക്കെയുണ്ട്

അച്ഛൻ അമ്മ അനിയത്തി ,അനിയത്തി പഠിക്കുന്നു ,ഞാൻ ഡ്രൈവർ ആണ്

എൻ്റെ മോനും ഡ്രൈവർ ആണ് ,കല്യാണമൊക്കെ ആലോചിക്കുന്നുണ്ട് പക്ഷേ ഇപ്പോഴത്തെ പെൺപിള്ളേർക്ക് ഡ്രൈവർമാരെ ഇഷ്ടമല്ല

ആദിയുടെ മസ്സിലേക്ക് പെട്ടെന്ന് മീരയുടെ മുഖം ഓടി വന്നു
എൻ്റെ ഭർത്താവ് ഡ്രൈവർ ആണെന്ന് പറയാൻ എനിക്ക് നാണക്കേടാണ്
തൻ്റെ മുഖത്ത് നോക്കി ഒരു ഭാവമാറ്റമില്ലാതെയാണ് അന്നവൾ പറഞ്ഞത്

എന്താ ആദി എന്താ ആലോചിക്കുന്നത്

ഒന്നൂലാ ചേച്ചി

മോനൊക്കെ നല്ല സുന്ദരി പെൺകുട്ടികളെ കിട്ടും മോൻ നല്ല സുന്ദരനല്ലേ

അത് കേട്ട് ആദി ചിരിച്ചു

എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ ക്യാഷ്യലിറ്റിയുടെ മുൻപിൽ ഉണ്ടാകുട്ടോ ചേച്ചി …
എന്തെങ്കിലും വാങ്ങണോ ചായയോ കാപ്പിയോ

ഒന്നും വേണ്ട മോനെ ,വെള്ളം റൂമിൽ ഉണ്ട് അത് മതി

എന്നാ ശരി ,
എന്ന് പറഞ്ഞ് ആ ദി പോയി

അറിയാത്ത ഒരാൾക്ക് വേണ്ടി ഇത്രയും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story