നിന്നരികിൽ : ഭാഗം 17 NEW

നിന്നരികിൽ : ഭാഗം 17 NEW

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

രാത്രി അത്താഴ സമയത്ത് കഴിക്കാതെ പ്ലേറ്റിൽ കയ്യിട്ടിളക്കി കൊണ്ടിരിക്കുന്ന സിദ്ധു വിനെ ശ്രെദ്ധ മൂക്കുമുട്ടെ തിന്നോണ്ടിരുന്ന ജിത്തു വിന് തോണ്ടി കാണിച്ചു കൊടുത്തു….

ഡൈനിങ് ടേബിൾ പതിവില്ലാതെ വിധം നിശബ്ദമായിരുന്നു….

സിദ്ധു തനിക്കരികിലെ കസേരയിലേക്ക് നോക്കി….

അവിടം ശൂന്യമായിരുന്നു….

ഭക്ഷണം സമയത്ത് പോലും കലപില കൂട്ടുന്നോരു പെണ്ണിനെ അവനോർമ്മ വന്നു….

നന്ദു….

അവന്റെ കണ്ണുകൾ എന്തുകൊണ്ടോ നിറഞ്ഞു വന്നു

“നീയെന്ത് നോക്കിയിരിക്കാ സിദ്ധു…. ഭക്ഷണം കഴിക്ക്…

ജിത്തു പറയവേ സിദ്ധു മതിയാക്കിയെന്ന പോലെ എഴുന്നേറ്റു കൈകഴുകി മുറിയിലേക്ക് പോയി…

യശോദയും നാരായണനും പരസ്പരം നോക്കി….

“എടാ… ഇത് വല്ലതും നടക്കുവോ….

നാരായണൻ തന്റെ സംശയം മറച്ചുവച്ചില്ല

“നടക്കും നൂറു ശതമാനം…. കൂടി പോയാൽ ഒരു ദിവസം കൂടി…. അടുത്ത ദിവസം മോൻ ഇവിടുന്ന് വിമാനം പിടിച്ചായാലും അവൾടടുത്തു എത്തിയിരിക്കും…അവളെ അവൻ തന്നെ വിളിച്ചോണ്ട് വരുകയും ചെയ്യും.. ഷുവർ…

“അങ്ങനായാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ നിന്നെ ഞാൻ ഇവിടുന്ന് എങ്ങോട്ടെങ്കിലും വിമാനത്തിൽ പറത്തി വിടും… പറഞ്ഞില്ലെന്നു വേണ്ട…

നാരായണൻ താകീതു പോലെ പറഞ്ഞു കൊണ്ട് എഴുനേറ്റു പോയി…. പിറകെ യശോദയും

ഞാനെന്തേതെന്ന…. 🙄…ഇതിപ്പോ എനിക്ക് കുരിശായോ…

ശ്രെദ്ധ അവനെ അടക്കിപ്പിടിച്ച ചിരിയോടെ നോക്കി

“ന്തെടി മരപ്പട്ടി കിണിക്കുന്നത്…..

“ഒന്നുല്ല… ജിത്തുവേട്ടൻ ഇനി ആരുടെയൊക്കെ തല്ല് മേടിക്കേണ്ടി വരുമെന്ന് ആലോചിച് ചിരിച്ചു പോയതാ… സിദ്ധുവേട്ടൻ അങ്ങോട്ടേക്ക് പോയില്ലെങ്കിൽ ഇവിടെ അച്ഛന്റെന്ന് കിട്ടും ഐഡിയ പറഞ്ഞത് ജിത്തുവേട്ടനാണെന്ന് അറിയുമ്പോ സിദ്ധുവേട്ടന്റെ കയ്യിന്ന് കിട്ടും…. എന്തായാലും അടി ഉറപ്പായി…

അതും പറഞ്ഞു കഴിച്ച പാത്രങ്ങളുമെടുത്തു ശ്രെദ്ധ പോയി…

അവള് പറഞ്ഞേലും കാര്യം ഇല്ലാതില്ല…. ഇതിപ്പോ അവരെ സഹായിക്കാൻ പോയി എന്നെയൊന്ന് സഹിക്കാൻ ആളെ വിളിക്കേണ്ടി വരുമോ…

ഇവള് സഹായികുമായിരിക്കും…. അല്ലെ…. ഞാനവളുടെ ഭർത്താവ് അല്ലെ… അല്ലെ…

അപ്പഴേ നന്ദു പറഞ്ഞതാണ് വേണ്ട വേണ്ടാന്ന്… കേട്ടില്ല… ഇതിപ്പോ സക്സസ് ആയില്ലെങ്കിൽ അവളും എനിക്കിട്ട് ചാമ്പും….

ഞാൻ ശെരിക്കും പെട്ടു…..
🙍‍♂️ 🖤🙍‍♀️

സിദ്ധു പതിവ്പോലെ ബാൽക്കണിയിൽ ബുക്കുമായി ചെന്നിരുനെങ്കിലും അവനത് തുറക്കാനോ വായിക്കാനോ തോന്നിയില്ല

ആട്ടുകട്ടിലിൽ മാനത്തേക്ക് നോക്കി നിവർന്നു കിടക്കുമ്പോഴാണ് ചാറ്റൽ മഴതുള്ളി അവന്റെ മുഖത്തേക്ക് തെറിച്ചത്

അവനെഴുനേറ്റു മുറിയിലേക്ക് നടന്നു….

ശൂന്യമായ ബെഡിലേക്ക് നോക്കവേ അവന് സങ്കടം വന്നു….

അവളിവിടെ ഉണ്ടാവേണ്ടതാണ്…..

തന്നോട് നിർത്താതെ സംസാരിക്കേണ്ടതാണ്….

ഒടുവിൽ പ്രതീക്ഷിച്ച മറുപടി കിട്ടാത്ത ദേഷ്യത്തിൽ തലയിണയും ബെഡ്ഷീറ്റും മേലേക്ക് ഏറിയും….

പിന്നെയും എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കും ഒടുവിൽ സംസാരം നിലകുമ്പോഴറിയാം…. കുരുപ്പ് ഉറങ്ങിയെന്ന്….

അവനവളെ കാണാനും സംസാരിക്കാനും കൊതി തോന്നി….

അവൻ ഫോൺ കയ്യിലെടുത്തു….

പക്ഷെ ഫലമില്ല… അവളുടെ നമ്പർ അറിയില്ലല്ലോ…

ശ്രെദ്ധയ്ക്ക് അറിയാമായിരിക്കും….

മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങവേ സ്വയം അവൻ നിന്നു

വേണ്ട…..

അല്ലെങ്കിലും ആരെങ്കിലും കേട്ടാൽ തന്നെ ചിരിക്കും..

അവൻ തിരികെ മുറിയിലേക്ക് വന്ന് ബെഡിലേക്ക് കമിഴ്ന്നു കിടന്നു….

അവളുടെ ഗന്ധം അതിൽ തങ്ങി നിൽപ്പുണ്ടായിരുന്നു…

അവൻ തന്റെ നാസികയിലേക്ക് അതിനെ വലിച്ചെടുത്തു…..

കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി….

ഏറെ നേരം ആ കിടപ്പ് കിടന്നു….

എഴുനെല്കുമ്പോൾ പുറത്ത് മഴ ശക്തമായിരുന്നു…

കണ്ണുനീർ ഇടതടവില്ലാതെ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story