പ്രണവപല്ലവി: ഭാഗം 10

പ്രണവപല്ലവി: ഭാഗം 10

നോവൽ
****
എഴുത്തുകാരി: ആർദ്ര നവനീത്

പ്രണവിനൊപ്പം തിരികെ റൂമിലേക്ക് നടക്കുമ്പോൾ പല്ലവിയുടെ ഹൃദയതാളം ഉയർന്നിരുന്നു.

തങ്ങൾ മാത്രമുള്ള നിമിഷങ്ങളിൽ പ്രണവിന്റെ ഒരു നോട്ടം പോലും തന്നെ തരളിതയാക്കുന്നത് അവളറിഞ്ഞു.

ഷെൽഫിൽ നിന്നും ഡ്രെസ്സുമെടുത്ത് കുളിക്കാനായി ഓടിക്കയറി പല്ലവി.
അവളുടെ പരിഭ്രമം കണ്ട് അവന് ചിരി വരുന്നുണ്ടായിരുന്നു.

ഫ്രഷ് ആയി വന്നപ്പോൾ റൂമിൽ അവനുണ്ടായിരുന്നില്ല.
ബാൽക്കണിയിലേക്കിറങ്ങാൻ അവളാഗ്രഹിച്ചു.

ബാൽക്കണിയിലെ വാതിൽ തുറന്ന് ഇറങ്ങിയപ്പോൾ തന്നെ നിശാഗന്ധിയുടെ സുഗന്ധം അവളിലേക്കൊഴുകിയെത്തി.
ബാൽക്കണിയിയിലെ ഒരു വശത്തായി നിറയെ പൂത്തുകിടക്കുന്ന നിശാഗന്ധി കണ്ടവൾ ആശ്ചര്യപ്പെട്ടു.

കൈ എത്തി നോക്കിയെങ്കിലും അവൾക്കത് പൊട്ടിച്ചെടുക്കാനായില്ല.
നേരിയ നിരാശ കലർന്ന ഭാവത്തിൽ തിരിഞ്ഞതും താൻ എവിടെയോ ഇടിച്ചു നിന്നെന്ന് മനസ്സിലായി.

മുഖമുയർത്താതെ തന്നെ അവൾ പിന്തിരിഞ്ഞു.

രാത്രിയിലെ ഇളംകാറ്റ് തട്ടിത്തലോടി കടന്നുപോകുമ്പോൾ ഇളകിയാടുന്ന അവളുടെ നീളൻ മുടിയും നിശാഗന്ധിയുടെ സൗരഭ്യവും തന്നോട് ചേർന്ന് നിൽക്കുന്ന പാതിയും. അവന്റെ വികാരങ്ങളെ ഉണർത്തി തുടങ്ങിയിരുന്നു.

അവളിലേക്ക് ഒന്നുകൂടി അമർന്നുകൊണ്ട് കൈയെത്തി നിശാഗന്ധി പൂവിൽനിന്നും ആദ്യമായവൻ പൂവ് പൊട്ടിച്ചു.

പല്ലവിയുടെ ശ്വാസഗതി ഉയരുന്നുണ്ടായിരുന്നു.

അഴിഞ്ഞുകിടക്കുന്ന അവളുടെ മുടിയിൽ നിശാഗന്ധി വച്ചശേഷം അവനാ ഗന്ധം ആഞ്ഞു ശ്വസിച്ചു.

അടിമുടി കുളിർ കോരി പല്ലവി വിറച്ചുപോയി.

ഇളം ചൂടുള്ള അവന്റെ വിരലുകൾ തലമുടി ഒരു വശത്തേക്ക് വകഞ്ഞു മാറ്റുന്നതും അവന്റെ ചുടുനിശ്വാസം കഴുത്തിൽ പതിക്കുന്നതും അവളറിഞ്ഞു.

തളർന്നുകിടന്ന നാഡീഞരമ്പുകളിൽ ഉണർവ് ലഭിച്ചതുപോലെ അവനെ തള്ളിമാറ്റി അകത്തേക്ക് ഓടാനായി തിരിയും മുൻപേ അവന്റെ കൈകൾ അവളെ നെഞ്ചോട് ചേർത്തിരുന്നു.

ആ കണ്ണുകളിൽ അലയടിച്ചുയരുന്ന പ്രണയവും കുസൃതിയും താങ്ങാനാകാത്തതുപോലെ അവൾ മുഖം കുനിച്ചു.

ടോപ്പ് തെല്ലുയർത്തി അവന്റെ കൈകളുടെ ചൂട് നഗ്നമായ ഇടുപ്പിൽ അമർന്നപ്പോൾ അവളൊന്ന് പിടഞ്ഞുയർന്നു.
പിൻകഴുത്തിൽ ഇടംകൈ ചേർത്തവൻ അവളുടെ അധരങ്ങൾ ഞൊടിയിടയിൽ കവർന്നു.
ശ്വാസം കിട്ടാതെ അകന്നും ഒന്നായും എത്രനേരമെന്നറിയാതെ… നാവിൽ ഇളംചോരച്ചവർപ്പ് അറിയാതെ ഇരുവരും മറ്റേതോ ലോകത്തെ ലാസ്യമായ അനുഭൂതിയിൽ ലയിച്ചിരുന്നു.

കിടക്കണ്ടേ എന്ന് പറഞ്ഞവൻ ഇരുകൈകളിലുമായി പൂക്കൂട ഉയർത്തുന്ന ലാഘവത്തോടെ അവളെ എടുത്തുയർത്തി.

അവന്റെ കൈകൾ തലയിണയാക്കി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story