❤️അപൂര്‍വരാഗം❤️ ഭാഗം 40

❤️അപൂര്‍വരാഗം❤️ ഭാഗം 40

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

****

” നാളെ എത്തും… പക്ഷേ എല്ലാം അറിയുമ്പോൾ ഉള്ള അവളുടെ പ്രതികരണം.. അതെന്നെ ഭയപ്പെടുത്തുന്നു… ഐ ഡോണ്ട് വാന്റ് ടു ലോസ് ഹെർ എഗയ്ൻ….”

ദേവ് തല കുനിച്ച് ഇരുന്നു കൊണ്ട് പറഞ്ഞു..

“ഒന്നും സംഭവിക്കില്ല… ഷി വിൽ ബി ആൾറൈറ്റ്… ”

അവന്റെ തോളില്‍ തട്ടി കൊണ്ട് വീർ പറഞ്ഞൂ…

കേള്‍ക്കാന്‍ പോകുന്ന സത്യങ്ങളോട് അപ്പു എങ്ങനെ പ്രതികരിക്കും എന്ന് അറിയാതെ അവര് ഇരുവരും പകച്ചു നിന്നു….

****

വൈകിട്ട് തന്നെ അപ്പുവിനെ റൂമിലേക്ക് മാറ്റി… രാത്രി മുഴുവന്‍ അപ്പുവിന് പനി ഉണ്ടായിരുന്നു.. അത് കൊണ്ട് ദേവ് അവളുടെ അടുത്ത് തന്നെ ഇരുന്നു..

ഇടയ്ക്കു ഇടയ്ക്കിടെ പിച്ചും പേയും പറഞ്ഞു തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന അപ്പുവിനെ അവന്‍ വേദനയോടെ നോക്കി…

ഉറക്കമിളച്ച് അവള്‍ക്കു അരികില്‍ തന്നെ ഇരുന്ന് അവന്‍ നേരം വെളുപ്പിച്ചു…

രാവിലെ ആയപ്പോഴേക്കും അപ്പുവിന്റെ പനി കുറഞ്ഞു വന്നിരുന്നു…

അവള് കണ്ണ് തുറന്ന് ചുറ്റും നോക്കി…

തൊട്ടടുത്ത് ഒരു കസേരയില്‍ തന്റെ വലതു കൈ മുഖത്തോടെ ചേര്‍ത്തു വച്ച് ബെഡ്ഡിലേക്ക് ചാരി ഉറങ്ങുന്ന ദേവിനെ അവള് പ്രണയ പൂര്‍വ്വം നോക്കി…

അവള് ഇടം കൈ കൊണ്ട് അവന്റെ മുടിയിഴകളെ തഴുകി…

തനിക്കു വേണ്ടി അവന്‍ ഒരുപാട് സഹിക്കുന്നുണ്ടെന്ന് അവള്‍ക്കു മനസ്സിലായി…

പതിനെട്ട് വര്‍ഷം തന്നെ മാത്രം ഭ്രാന്തമായി സ്നേഹിച്ച് തനിക്കു വേണ്ടി മാത്രം കാത്തു നിന്ന അവന്റെ പ്രണയത്തെ കുറിച്ച് ഓര്‍ത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

അവള് അവന്റെ തലയില്‍ വാത്സല്യത്തോടെ തലോടി..

അപ്പു ബെഡ്ഡിലേക്ക് ചാരി ഇരിക്കാൻ ശ്രമിച്ചപ്പോള്‍ ആണ് ദേവ് ഞെട്ടി കണ്ണ് തുറന്നത്..

അവന്‍ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

“ആഹ്.. താന്‍ ഉണര്‍ന്നോ… ഞാൻ അറിഞ്ഞില്ല.. നോക്കി നോക്കി കണ്ണ് അടഞ്ഞു പോയി..”

ദേവ് ക്ഷീണത്തോടെ പറഞ്ഞു…

പിന്നെ അവളെ ബെഡ്ഡിലേക്ക് ചാരി ഇരുത്തി… അവനും കസേരയില്‍ ഇരുന്നു…

അപ്പു പകരം അവനെ നോക്കി.. ആദ്യമായിട്ട് കാണുന്നത് പോലെ അവള് അവനെ നോക്കി പുഞ്ചിരിച്ചു…

“എന്താണ് ഭാര്യേ…. ഒരു കള്ള നോട്ടവും പുഞ്ചിരിയും… ”

ദേവ് കുസൃതി നിറഞ്ഞ കണ്ണുകളോടെ അവളോട് ചോദിച്ചു…

ഒന്നുമില്ല എന്ന അര്‍ത്ഥത്തില്‍ അവള് ഇരു കണ്ണുകളും ചിമ്മി കാണിച്ചു…

“എന്നാലും…. എന്തോ ഉണ്ടല്ലോ… സത്യം പറയ് പെണ്ണേ…”

അവന്‍ അവളുടെ അടുത്തേക്ക് നീങ്ങി ബെഡ്ഡിൽ ഇരുന്നു…

അപ്പു കൗതുകത്തോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി…

അവന്റെ കുസൃതി നിറഞ്ഞ നീലക്കണ്ണുകള്‍ അവളിലേക്ക് ആഴ്ന്നിറങ്ങി…

അവനെ ആദ്യമായി കണ്ട ദിവസം അപ്പുവിന്റെ മനസ്സിലേക്ക് ഓടി വന്നു…

” ദേവ… ദേവേട്ടാ… അപ്പൊ അന്ന്.. അന്ന് ട്രെയിനിൽ വച്ച് കണ്ടപ്പോ….”

അപ്പു അതിശയത്തോടെ അവനെ നോക്കി…

“കണ്ടപ്പോ….ബാക്കി പറയ്…”

ദേവ് അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ മാടിയൊതുക്കി കൊണ്ട് ചോദിച്ചു…

“അന്ന്… അന്ന്.. അറിയാമായിരുന്നോ ഞാൻ ആണ് പാറു എന്ന്… ”

അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് അവള്‍ ചോദിച്ചു..

” നീ ഇങ്ങനെ എന്നെ നോക്കല്ലേ പെണ്ണേ… എന്റെ കണ്‍ട്രോള്‍ പോയാൽ പിന്നെ പിടിച്ചാല്‍ കിട്ടില്ല…”

അവളുടെ മൂക്കിന്റെ തുമ്പത്ത് പിടിച്ചു വലിച്ചു കൊണ്ട് അവന്‍ പറഞ്ഞു…

” പറയ് ദേവേട്ടാ….. ”

അപ്പു ചിണുങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തു പിടിച്ച് മറു കൈ കൊണ്ട് അവളുടെ തലയിൽ തഴുകി കൊണ്ട് ദേവ് നെടുവീര്‍പ്പിട്ടു…

“മം… അറിയാമായിരുന്നു.. പക്ഷേ എങ്ങനെ എന്നുള്ള ചോദ്യത്തിന് ഉത്തരം തരാൻ ഉള്ള സമയം ആയിട്ടില്ല അപ്പു… അതിനു മുന്നേ നമുക്ക് നിന്റെ അച്ഛനും അമ്മയ്ക്കും പറയാൻ ഉള്ളതു കേള്‍ക്കണം…

ഒന്നുമില്ലെങ്കിലും എന്റെ പാറുവിനെ പൊന്നു പോലെ നോക്കിയത്‌ അവര് അല്ലെ…”

ദേവ് പറഞ്ഞു…

അല്പ നേരം അപ്പുവിന്റെ ശബ്ദം ഒന്നും കേട്ടില്ല… നെഞ്ചില്‍ നനവ് അറിഞ്ഞപ്പോള്‍ ആണ് അവന്‍ അവളുടെ തല ഉയർത്തി നോക്കിയത്‌…

അവളുടെ മിഴികൾ സജ്ജലങ്ങളായിരുന്നു…..

” പാടില്ല… ഇനിയും നിന്റെ ഈ കണ്ണുകൾ നിറയാന്‍ പാടില്ല….. ഇനി അഥവാ കണ്ണ് നിറയ്ക്കണം എന്ന് നിര്‍ബന്ധമാണ് എങ്കിൽ അതെന്റെ മരണത്തിന് ശേഷം മാത്രമായിരിക്കണം…”

ദേവ് പറഞ്ഞ് നിര്‍ത്തുന്നതിനു മുന്നേ അപ്പു അവന്റെ വായ പൊത്തിയിരുന്നു….

“വേണ്ട ദേവേട്ടാ… മരണം പോലും ഇനി നമ്മളെ പിരിക്കാന്‍ പാടില്ല… ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളു നമ്മള്… ഇനി മരണം എന്ന് ഒന്ന് ഉണ്ടെങ്കിൽ അതും ഒരുമിച്ച്… ഇനി എന്നെ ഒറ്റയ്ക്കു ആക്കല്ലേ..”

അപ്പു കരഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു…

“ഇല്ലെടാ.. ഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ.. പണ്ടാരോ പറഞ്ഞത് പോലെ ഇനിയിപ്പൊ ചാകാൻ ആണേലും ജീവിക്കാൻ ആണേലും നമ്മള് ഒരുമിച്ച് ആയിരിക്കും… ”

ദേവ് ഇടറിയ സ്വരത്തില്‍ പറഞ്ഞു…

പിന്നെ അവളുടെ നെറ്റിയില്‍ ചുംബിച്ചു…

“ആഹ്.. നിങ്ങള് ഇവിടെയും ടൈറ്റാനിക് ഓടിക്കുവാണ് അല്ലെ..”

വാതിൽ തുറന്നു അകത്തേക്ക് കേറിയ രുദ്ര പറഞ്ഞു…

അവളുടെ പിന്നാലെ വന്ന ദക്ഷയും

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story