നിലാവ് പോലെ: ഭാഗം 7

നിലാവ് പോലെ: ഭാഗം 7

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ആദി ദേവൂനെ നോക്കി ..

കഥ കേൾക്കാൻ ഞാൻ തയ്യാറാണ്… ഇയാള് പറയുമെങ്കിൽ …

കഥ കേൾക്കാൻ പറ്റിയ പ്രായം ,കഥയൊക്കെ കൊച്ചു കുട്ടികൾക്കാണ് പറഞ്ഞ് കൊടുക്കുക ,അല്ലാതെ ഇയാളെ പൊലെയുള്ള വലിയ കുട്ടി കൾക്കല്ല

അവളുടെ തലമണ്ടക്ക് ഒരു കൊട്ടു കൊടുക്കാനാണ് ആദിക്ക് തോന്നിയത്

എനിക്ക് കേൾക്കണ്ടാ ….

ദേഷ്യപെടണ്ടാ ആദ്യം പോയി തൊഴുതിട്ട് വയോ ഞാനിവിടെ വെയ്റ്റ് ചെയ്യാം

ആദി…… ആരോ ആദിയെ വിളിച്ചു

കിരണായിരുന്നു കൂടെ ഭാര്യ സ്വപ്നയും ഉണ്ടായിരുന്നു ,പടി കെട്ട് കയറി വരികയായിരുന്നു രണ്ടു പേരും

അടുത്തെത്തിയപ്പോൾ ആയിരുന്നു കിരൺ ആദിയുടെ കൂടെയുള്ള ആളെ വ്യക്തമായി കണ്ടത്

ഹോസ്പിറ്റലിൽ കൊണ്ടുപോയ പെൺകുട്ടിയല്ലേ …

ആദി കാലത്ത് തന്നെ അമ്പലത്തിൽ ഉണ്ടല്ലോ ,ഇതാരാ ആദി …..
കിരണിൻ്റെ ഭാര്യ ആദിയോട് ചോദിച്ചു

ചോദ്യത്തിനുള്ള മറുപടി പെട്ടെന്ന് പറയാൻ ആദിക്ക് പറ്റിയില്ല

ഞാൻ ആദിയുടെ ഫ്രണ്ട് ആണൂട്ടോ
ദേവപ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു

കൂടെ പഠിച്ചതാണോ

അല്ല കൂടെ പഠിക്കാത്ത കൂട്ടുക്കാരി
ദേവു വിൻ്റെ മറുപടി കേട്ടപ്പോൾ സ്വപ്നക്ക് ദേഷ്യം വന്നു ,
കൊള്ളാം നല്ല സാമർത്ഥ്യ കാരി തന്നെ

ദേവു വിൻ്റെ മറുപടി കേട്ടപ്പോൾ കിരൺ ആദിയെ നോക്കി ,ഇതിലെന്തോ കള്ള തരമുണ്ടെന്ന മട്ടിൽ

ആദി കാണാത്ത പോലെ നിന്നു ,അവൻ എന്തെങ്കിലും ചോദിക്കുമെന്നവനറിയാമായിരുന്നു

ഇന്ന് ഇവളുടെ പിറന്നാള് ആണ് കാലത്ത് തന്നെ വന്നതു കൊണ്ട് നിന്നെ കാണാറായല്ലോ
കിരൺ പറഞ്ഞു

നിന്നെ കണാറായല്ലോ അതിൽ ഒരു സ്പെല്ലിംഗ് മിസ് റ്റേക്ക് തോന്നി ആദിക്ക്

കിരണേട്ടാ …. ആദി സംസാരിക്കട്ടെ നമ്മുക്ക് തൊഴുതിട്ട് വേഗം പോകാം അല്ലെങ്കിൽ മോളുണർന്ന് നമ്മളെ കാണാതെ കരയും

നീ നടന്നോ ഞാനീപ്പോ വരാം ,എനിക്കിവനോട് ഒരു കാര്യം പറയാനുണ്ട്

പെട്ടൂന്ന് ആദിക്ക് മനസ്സിലായി

കിരൺ ആദിയെ വിളിച്ച് കുറച്ച് അങ്ങോട്ട് മാറി നിന്നു

നമ്മള് ഹോസ്പിറ്റലിൽ കൊണ്ടുപോയ കുട്ടിയല്ലേ അത് ,അത് എങ്ങനെ നിന്നെ അന്വഷിച്ച് ഇവിടെക്ക് വന്നത്

നീ വിചാരിക്കണമാതിരിയൊന്നുമല്ല കാര്യങ്ങൾ ,ഹോസ്പിറ്റലിൽ കൊണ്ടു പോയ ദിവസം രാവിലെ ആള് ഇവിടെ അമ്പലത്തിൽ വന്നിരുന്നു ,ആ പരിചയം ആണ്

ഇതൊന്നും ഞാൻ വിശ്വസിക്കില്ല മോനെ ,ഇതിൽ എന്തൊക്കെയോ ചുറ്റി കളികൾ ഉണ്ട് ,നീ ഒരു കാര്യം ചെയ്യ് വൈകീട്ട് വീട്ടിലേക്ക് വായോ നിന്നെ നല്ല പോലെയൊന്നു ചോദ്യം ചെയ്യണം

കിരണേ …. ഞാൻ പറയുന്നത് നീയൊന്ന് വിശ്വസിക്ക്…

വിശ്വസിക്കാം .. നീ വീട്ടിലേക്ക് വായോ എന്നിട്ട് ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വിശ്വസനീയമായ ഉത്തരം പറഞ്ഞാൽ ഞാൻ വിശ്വസിക്കാം
എന്ന് പറഞ്ഞ് കിരൺ അമ്പലത്തിലേക്ക് നടന്നു

ആദി ദേവൂൻ്റെ അടുത്തേക്ക് ചെന്നു

അതാരാ അത് …കൂട്ടുക്കാരനാണോ

അതേ ,തന്നെ അറിയും

എന്നെ …. അറിയുമെന്നോ എങ്ങനെ

തനിക്ക് അവനെ അറിയില്ല പക്ഷെ അവന് തന്നെ അറിയാം

അതിന് ഒരു ചാൻസ് ഇല്ല മാഷേ ,ഞാനിവിടേക്ക് വന്നിട്ട് രണ്ടു ദിവസം ആയിട്ടുള്ളൂ ,ഇവിടെ ആകെ എനിക്ക് പരിചയം ഉള്ളത് തന്നെയാണ്

തന്നെ ഹോസ്പിറ്റിൽ കൊണ്ടുപോകാൻ അവനും ഉണ്ടായിരുന്നു

അത് കേട്ടപ്പോൾ അത്ര നേരം അവളുടെ മുഖത്തുണ്ടായിരുന്നു ചിരി മാഞ്ഞു

ശ്ശോ … എനിക്കറിയില്ലായിരുന്നു, ഒരു താങ്ക്സ് പറയാമായിരുന്നു ,ഇതാണ് ഏറ്റവും വലിയ പ്രശ്നം ബോധം കെടുമ്പോൾ സഹായിക്കുന്നവരെ ബോധം കിട്ടുമ്പോൾ ഓർമ്മയുണ്ടാവില്ല ..
ദേവു വിൻ്റെ കണ്ണു നിറഞ്ഞിട്ടുണ്ടായിരുന്നു

അത് കാര്യമാക്കണ്ട അവനോട് ഞാൻ പറഞ്ഞോളാം ..

പറയണേ ….
ആദ്യം ഒരു സോറി ,പിന്നെ ഒരു താങ്സും
അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം അവര് തൊഴുതിട്ട് തിരിച്ചു വരുമ്പോൾ പറഞ്ഞാലോ,
ബെസ്റ്റ് … എന്നാൽ ഇന്നവന് കിടന്നുറങ്ങണ്ടാ
അവൻ്റെ ഭാര്യ അവനെ പഞ്ഞിക്കിടും …. അവൻ്റെ ഭാര്യ ഒരു പ്രത്യേക തരമാണ്

എന്നാ പറഞ്ഞിട്ട് തന്നെ കാര്യം ,കൂട്ടുക്കാരന് നല്ല ഇടി കിട്ടട്ടെ

ഇ യാ ള് വീട്ടിലേക്ക് പോക്കോ ,അവര് തിരിച്ചു വരുമ്പോൾ നമ്മളിവിടെ തന്നെ നിൽക്കുന്നത് കണ്ടാൽ പിന്നെ അതു മതി അവന്

ഓ … എന്നാ ശരി ഞാൻ പോക്കോളാം ,അച്ഛമ്മയും ആൻ്റിയുമൊക്കെ ഇയാളെ പറ്റി പറയുമ്പോൾ നൂറു നാവാണ് ,ഇപ്പോഴത്തെ കാലത്ത് ആദിയെ പോലെത്തെ ആൺകുട്ടികൾ കുറവാണെന്നാണ് അവരുടെ അഭിപ്രായം ,അതു കൊണ്ട് ഒരു ദിവസം താൻ ഞങ്ങളുടെ വീട്ടിലേക്ക് വായോ
അവർക്കതൊരു സന്തോഷമാകും

ഞാൻ വരാം …..

വരാമെന്ന് പറഞ്ഞാൽ പോരാ വരണം ഞങ്ങള് കാത്തിരിക്കും, താനെന്ന് വീട്ടിലേക്ക് വരുന്നത് അന്ന് … ഞാനെൻ്റെ കഥ തന്നോട് പറയാം

* * *
അച്ചൂ ….. ഒന്നു നിൽക്കെടീ
മീനു അച്ചുവിനെ വിളിച്ചു

നിന്നെ നോക്കി നിന്നാലെ ബസ്സ് അതിൻ്റെ പാട്ടിന് പോകും

മീനു ഓടി അച്ചുവിൻ്റെ ഒപ്പം എത്തി

അച്ചൂ … ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ …..

അത് എന്താ നീ അങ്ങനെ ചോദിച്ചത് ,നിന്നോട് ഞാൻ നുണ പറഞ്ഞിട്ടുണ്ടോ

അത് ഇല്ല ..
പക്ഷേ ഈ കാര്യം നിങ്ങൾ മറച്ച് വച്ചതാണെങ്കിലോ

മതി മീനു…
നിൻ്റെ നീട്ടി കുറുക്കൽ നീ മര്യാദക്ക് കാര്യം ചോദിക്ക്

ആദിയേട്ടൻ്റെ വിവാറം ഉറപ്പിച്ചോ

അച്ചു ഒറ്റ ചിരിയായിരുന്നു

നീ ചിരിക്കാതെ കാര്യം പറ അച്ചൂ ..

ഏട്ടൻ്റെ വിവാഹം ഉറപ്പിക്കെ … ഞാനറിഞ്ഞില്ലാട്ടോ ,ഇനി വീട്ടിലറിയാക്കാതെ ഏട്ടൻ തന്നെ ഉറപ്പിച്ചോ എന്നറിയില്ല

ഓ ഒരു തമാശ
ഉണ്ടെങ്കിൽ പറ

ഇത് നിന്നോട് ആരാ പറഞ്ഞത് ഇത്രയും വലിയ നുണ

അത് ….. പറഞ്ഞ ആളെ പറഞ്ഞാൽ നിനക്ക് ദേഷ്യം വരും

അതാരാ അങ്ങനെ ഒരാള്

മീരേച്ചി …..

അവളെന്തിനാ എൻ്റെ ഏട്ടൻ്റെ കാര്യം അന്വഷിക്കുന്നത് ,അന്വഷണമൊക്കെ മതിയാക്കി പോയതല്ലേ,

ഇന്നലെ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ,അപ്പോ പറഞ്ഞതാ ..

മ്മ് നീ പറഞ്ഞേക്ക് കേട്ടത് ശരിയാണെന്ന് ,പ്പെണ്ണ് നല്ല കാശ് കാരി ആണെന്നും പറയണം

അങ്ങനെ പറയണോ .. ഇല്ലാത്ത കാര്യമല്ലേ

നിനക്ക് ഞാനാണോ അവളാണോ വലുത്

അത് … നീയും ആദിയേട്ടനുമാണ് എനിക്ക് വലുത്

ആണല്ലോ അപ്പോ ഞാൻ പറഞ്ഞ

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story