National
ഒഡീഷയിലെ പുരിയിൽ 15 വയസുകാരിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം; ഗുരുതര പരുക്ക്

ഒഡീഷയിലെ പുരിയിൽ 15കാരിയെ മൂന്ന് യുവാക്കൾ ചേർന്ന് തീ കൊളുത്തി കൊല്ലാൻ ശ്രമം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി ഭുവനേശ്വർ എയിംസിൽ ചികിത്സയിലാണ്.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ആക്രമണം. ഭാർഗവി നദിക്ക് സമീപം വിജനമായ പ്രദേശത്ത് മൂന്ന് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ തടഞ്ഞു നിർത്തിയ ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ആക്രമണത്തിന് ശേഷം മൂന്ന് പേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാർ ഓടിക്കൂടിയാണ് പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിലും പിന്നീട് എയിംസിലും എത്തിച്ചത്. കുട്ടിയുടെ ചികിത്സാ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.