ഇന്ത്യയിൽ കണക്റ്റഡ് കാറുകൾ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോർ

ഇന്ത്യയിൽ കണക്റ്റഡ് കാറുകൾ അവതരിപ്പിക്കാനൊരുങ്ങി എംജി മോട്ടോർ

ന്യൂഡൽഹി: കണക്റ്റഡ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ. ഇന്റർനെറ്റ്, ലോക്കൽ ഏരിയാ നെറ്റ് വർക്ക് എന്നീ സജ്ജീകരണങ്ങൾ ഉള്ളതാണ് കണക്ടഡ് കാറുകൾ. ഇതിനായി ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) സേവന ദാതാക്കളായ സിസ്‌കോ ഐ.ഒ.ടി, അൺലിമിറ്റ് എന്നിവയുമായി ഇതിനായി പങ്കാളിത്തം സ്ഥാപിച്ചു. മൂവരും കണക്റ്റഡ് മൊബിലിറ്റി അധിഷ്ഠിത വാഹനങ്ങൾ വികസിപ്പിക്കുമെന്നാണ് റിപ്പോർട്ട്. െ്രെഡവിങ് സുഗമമാക്കുന്നത് ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ആയിരിക്കും.

അതേസമയം കണക്റ്റഡ് കാറിന് മറ്റ് ഡിവൈസുകളുമായി ഡാറ്റ പങ്കുവെയ്ക്കാൻ സാധിക്കുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. എംജി മോട്ടോർ ഇന്ത്യയിൽ തങ്ങളുടെ ആദ്യ വാഹനം (എസ്യുവി) പുറത്തിറക്കുന്നത് അടുത്ത വർഷത്തോടെയായിരിക്കും. ഓൾഇലക്ട്രിക് എസ്യുവി വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ ആദ്യ കണക്റ്റഡ് വാഹനങ്ങൾക്കിടയിലായിരിക്കും ഈ എംജി മോഡലുകൾക്ക് സ്ഥാനം.

എന്നാൽ ഇവ എത്രമാത്രം കണക്റ്റിവിറ്റി പ്രദാനം ചെയ്യുമെന്ന് കാത്തിരുന്ന് കാണേണ്ടി തന്നെ വരും. അതേസമയം ഇന്ത്യയിൽ കണക്റ്റഡ് കാറുകൾക്ക് വേണ്ടിയുള്ള ആവശ്യകത ക്രമാതീതമായി വർധിക്കുമെന്നാണ് എംജി മോട്ടോർ പ്രതീക്ഷിക്കുന്നത്. ആഗോള പ്രവണതകൾ ഇന്ത്യയിലും മിക്കവാറും പ്രതിഫലിക്കുമെന്നും ഇവർ വിശ്വസിക്കുന്നു. സിസ്‌കോ ഐഒടി, അൺലിമിറ്റ് എന്നിവയുമായി പങ്കാളിത്തം പ്രഖ്യാപിക്കുന്ന ചടങ്ങിൽ ‘കണക്റ്റഡ് മൊബിലിറ്റി ഇന്ത്യയിൽ വളർന്നുവരുന്ന സാധ്യതകൾ’ എന്ന വിഷയത്തിൽ ധവള പത്രവും പുറത്തിറക്കിയിട്ടുണ്ട്.

Share this story