ഇന്ത്യൻ വാഹന വിപണി ആകാംക്ഷയോടെ; ടാറ്റ ഹാരിയർ അണിയറയിൽ ഒരുങ്ങുന്നു

ഇന്ത്യൻ വാഹന വിപണി ആകാംക്ഷയോടെ; ടാറ്റ ഹാരിയർ അണിയറയിൽ ഒരുങ്ങുന്നു

ന്യൂഡൽഹി: ടാറ്റ ഹാരിയർ അണിയറയിൽ ഒരുങ്ങുന്നു. ഇന്ത്യൻ വാഹന വിപണി വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയറുടെ വില 12 ലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റ ഹാരിയറിന് ഓൾ വീൽ െ്രെഡവ് ഉണ്ടായിരിക്കില്ല. ഇൻഡിക്കേറ്ററുകൾ ഔഡി കാറുകളിൽ കാണുന്നത് പോലെ തന്നെയായിരിക്കും. 4598 എംഎം നീളവും 1894 എംഎം വീതിയും 1714 എംഎം ഉയരവും ടാറ്റ ഹാരിയറിന് ഉണ്ടാകും. 2741 മില്ലി മീറ്ററാണ് വീൽബേസ്. കെർബ് വെയ്റ്റ് 1680 കിലോഗ്രാം. 2.0 ലിറ്റർ ക്രയോടെക് ഡീസൽ എൻജിൻ ടാറ്റ ഹാരിയറിന് കരുത്തേകും.

140 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനുമായി ചേർത്ത് വെയ്ക്കും. ഓട്ടോമാറ്റിക് ഗിയർബോക്‌സ് നൽകിയേക്കും. ടച്ച് സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ജെബിഎൽ സ്പീക്കറുകൾ എന്നിവയും ഹാരിയറിന് ഉണ്ടായിരിക്കും. ഇതിൽ കൂൾഡ് ഫ്രണ്ട് ആംറെസ്റ്റ് സ്‌റ്റോറേജ് ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. പാനീയങ്ങൾ ഇവിടെ തണുപ്പോടെ സൂക്ഷിക്കാൻ കഴിയും. ഇതിന് തൊട്ടടുത്തായി തണുപ്പിക്കാതെ സൂക്ഷിക്കാനും സൗകര്യമുണ്ട്. 12 വോൾട്ട് ചാർജിംഗ് സോക്കറ്റും ഇതിലുണ്ട്. മൊബീൽ ഫോണും മറ്റ് ഡിവൈസുകളും ഇവിടെ ചാർജ് ചെയ്യാൻ സാധിക്കും. ടാറ്റ ഹാരിയറിന് ജീപ്പ് കോംപസ്, ഹ്യുണ്ടായ് ക്രെറ്റ, മഹീന്ദ്ര എക്‌സ്യുവി 500 തുടങ്ങിയവരാണ് എതിരാളികളായി ഉള്ളത്.

Share this story