ഹയാബൂസ 2019 മോഡൽ ബുക്കിംഗ് ആരംഭിച്ചു

Share with your friends

ന്യൂഡൽഹി: ഹയാബൂസ പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. 2019 മോഡൽ സുസുകി ഹയാബുസ മോട്ടോർസൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. ഒരു ലക്ഷം രൂപയാണ് ബുക്കിംഗ് തുക. 13. 59 ലക്ഷം രൂപയാണ് ഡെൽഹി എക്‌സ് ഷോറൂം വില. ജനുവരി 20 ന് പുതിയ ഹയാബൂസയുടെ ഡെലിവറി ആരംഭിക്കും.

ഇന്ത്യയിൽ രണ്ട് പുതിയ കളർ സ്‌കീമുകളിൽ 2019 മോഡൽ ഹയാബുസ ലഭിക്കും. ബ്ലാക്ക്, ഗ്രേറെഡ് (ഡുവൽ ടോൺ) എന്നിവയാണ് കളർ ഓപ്ഷനുകൾ സുസുകിയുടെ ഗുരുഗ്രാം പ്ലാന്റിലാണ് ഹയാബുസ അസംബിൾ ചെയ്യുന്നത്. സികെഡി രീതിയിൽ തന്നെയാണ് നിർമ്മാണം. കർശന മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളാൽ യൂറോപ്പിലും ജപ്പാനിലും സുസുകി ഹയാബുസയുടെ വിൽപ്പന അടുത്തിടെ അവസാനിപ്പിച്ചിരുന്നു. എയ്‌റോഡൈനാമിക് ഡിസൈൻ, ഡ്രൈവ് മോഡ് സെലക്റ്റർ, റേഡിയലി മൗണ്ടഡ് ബ്രെംബോ മോണോബ്ലോക് ഡിസ്‌ക് ബ്രേക്കുകൾ എന്നിവ 2018 മോഡലിലേതുപോലെ സവിശേഷതകളാണ്.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *