ആദ്യ ഇ സ്‌കൂട്ടര്‍ അടുത്തയാഴ്ച അവതരിപ്പിക്കാന്‍ ബജാജ്

ആദ്യ ഇ സ്‌കൂട്ടര്‍ അടുത്തയാഴ്ച അവതരിപ്പിക്കാന്‍ ബജാജ്

മുംബൈ: ബജാജിന്റെ ആദ്യ ഇലക്ട്രോണിക് സ്‌കൂട്ടര്‍ അടുത്തയാഴ്ച പുറത്തിറങ്ങും. ഇ- ചേതക് എന്ന പേരുള്ള സ്‌കൂട്ടര്‍ ഈ മാസം 16ന് ബജാജ് അവതരിപ്പിക്കുമെങ്കിലും അടുത്ത വര്‍ഷം ആദ്യമാകും വില്‍പ്പനക്കെത്തുക.

വെസ്പയുടെ ശേഷിയെ ഓര്‍മ്മിപ്പിക്കുന്ന നിയോ- റെട്രോ ഡിസൈനിലാണ് ഇ ചേതക് പുറത്തിറക്കുന്നത്. സാധാരണ ചേതകിനെ പോലെയാണെങ്കിലും സിംഗിള്‍ സൈഡ് ഫ്രണ്ട് ഫോര്‍ക് ആണ് ഇ സ്‌കൂട്ടറിനുള്ളത്. എല്‍ ഇ ഡി ലൈറ്റിംഗ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, നിരവധി എ ഐ സവിശേഷതകളുമുണ്ടാകും. ഒരു ലക്ഷത്തോളം രൂപയായിരിക്കും വിലയെന്നാണ് സൂചന.

Share this story