ഇ- ചേതക് പ്രഖ്യാപിച്ച് ബജാജ്

ഇ- ചേതക് പ്രഖ്യാപിച്ച് ബജാജ്

മുംബൈ: ഇലക്ട്രോണിക് വാഹന നിര്‍മാണ മേഖലയില്‍ പ്രവേശിക്കുന്ന രാജ്യത്തെ പ്രധാന കമ്പനികളിലൊന്നായി ബജാജ്. കമ്പനിയുടെ പ്രതാപത്തെ വാനോളമുയര്‍ത്തിയ ചേതക് എന്നാണ് ഇലക്ട്രോണിക് സ്‌കൂട്ടറിന്റെയും പേര്.
നവംബറിലോ ഡിസംബര്‍ ആദ്യത്തിലോ അവതരിപ്പിക്കുന്ന ഇ ചേതക് ജനുവരിയില്‍ വില്‍പ്പനക്കെത്തും. ലിമിറ്റഡ് എഡിഷനായാണ് ഇറക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ സൈക്കിളും ഇലക്ട്രിക് ക്യൂട്ട് ക്വാഡ്രിസൈക്കിളും കമ്പനി ഇറക്കും.

Share this story