ഐഫോണ്‍ XR ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചു

ഐഫോണ്‍ XR ഇന്ത്യയില്‍ നിര്‍മാണം ആരംഭിച്ചു

മുംബൈ: ജനപ്രീതിയുള്ള ഐഫോണ്‍ XR ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ കേന്ദ്രത്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.
എല്ലാ പ്രീമിയം ഐഫോണ്‍ മോഡലുകളും ഇന്ത്യയില്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ലക്ഷ്യമിടുന്നുണ്ട്. തദ്ദേശീയമായി നിര്‍മിക്കുന്നതിലൂടെ ഇന്ത്യന്‍ സര്‍ക്കാറിന് 20 ശതമാനം ഇറക്കുമതി തീരുവ കമ്പനിക്ക് നല്‍കേണ്ടി വരില്ല. മാത്രമല്ല, വില കുറയുകയും ചെയ്യും.

Share this story