ടി വി എസിന്റെ റൈഡിംഗ് ഗിയര്‍ ഉടനെയെത്തും

ടി വി എസിന്റെ റൈഡിംഗ് ഗിയര്‍ ഉടനെയെത്തും

മുംബൈ: റൈഡിംഗ് ഗിയര്‍ പ്രഖ്യാപിച്ച് ടി വി എസ് മോട്ടോര്‍ കമ്പനി. മോട്ടോസോള്‍ 2019ലായിരുന്നു പ്രഖ്യാപനം. പുതുകാലത്തെ നഗര രൂപകല്പനയിലാണ് സ്റ്റൈലിഷ് റൈഡിംഗ് ഗിയര്‍ വരുന്നത്.

റൈഡിംഗ് ഗിയര്‍, അര്‍ബന്‍/ കാഷ്വല്‍ വിയര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ ഇവ ലഭിക്കും. ഹെല്‍മെറ്റ്, റൈഡിംഗ് ജാക്കറ്റ്, റൈഡിംഗ് ഗ്ലൗസ്, റൈഡിംഗ് പാന്റ്‌സ്, റൈഡിംഗ് ബൂട്ട്‌സ് എന്നിവയാണ് റൈഡിംഗ് ഗിയര്‍ പാക്കേജിലുള്ളത്. ടി ഷര്‍ട്ട്, അര്‍ബന്‍ പാന്റ്‌സ്, അര്‍ബന്‍ ജാക്കറ്റ്, റെയിന്‍ വിയര്‍, കാഷ്വല്‍ ബൂട്ട്, ബാഗ് പാക്ക്, സണ്‍ഗ്ലാസ്, തൊപ്പി എന്നിവയാണ് അര്‍ബന്‍/ കാഷ്വല്‍ വിയറിലുണ്ടാകുക. ഇവയുടെ വില പ്രഖ്യാപിച്ചിട്ടില്ല.

Share this story