കെ ടി എം 390, 250 അഡ്വഞ്ചര്‍ ഉടനെ

കെ ടി എം 390, 250 അഡ്വഞ്ചര്‍ ഉടനെ

മുംബൈ: കെ ടി എം 390 അഡ്വഞ്ചറിനായി കാത്തിരിക്കുകയാണ് സ്റ്റണ്ട് ബൈക്ക് പ്രേമികള്‍. എന്നാല്‍, ഇവരെ സന്തോഷിപ്പിക്കാനായി മറ്റൊരു വാര്‍ത്ത കൂടിയെത്തുന്നു. 250 എ ഡി വി മോഡല്‍ കൂടി കെ ടി എം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

ഓറഞ്ച്, വെള്ള നിറങ്ങളിലായിരിക്കും 390 അഡ്വഞ്ചര്‍ എത്തുക. 250 അഡ്വഞ്ചറിന് ഓറഞ്ച്, കറുപ്പ് നിറങ്ങളായിരിക്കും. കെ ടി എം 390 അഡ്വഞ്ചര്‍ അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മുതല്‍ 3.2 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്. 250 അഡ്വഞ്ചറിന് രണ്ടര മുതല്‍ 2.7 ലക്ഷം വരെയാകും എക്‌സ്‌ഷോറൂം വില.

Share this story