ബുള്ളറ്റ് പ്രേമികള്‍ക്കൊരു ദുഃഖവാര്‍ത്ത; ഈ മോഡലുകള്‍ക്ക് വില വര്‍ധിച്ചു

ബുള്ളറ്റ് പ്രേമികള്‍ക്കൊരു ദുഃഖവാര്‍ത്ത; ഈ മോഡലുകള്‍ക്ക് വില വര്‍ധിച്ചു

മുംബൈ: ജനപ്രിയ ഇനങ്ങളായ ബുള്ളറ്റ് 350 കെ എസ്, ബുള്ളറ്റ് 350 ഇ എസ് എന്നിവയുടെ ഇന്ത്യയിലെ വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ധിപ്പിച്ചു. ഇവയുടെ പുതിയ വില യഥാക്രമം 1.14 ലക്ഷവും 1.30 ലക്ഷവും (ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില) ആണ്.

ആഗസ്റ്റില്‍ ഇറക്കിയപ്പോള്‍ ഇവയുടെ വില 1.12 ലക്ഷവും 1.26 ലക്ഷവുമായിരുന്നു. ബുള്ളറ്റ് 350 എക്‌സ്, ബുള്ളറ്റ് 350എക്‌സ് ഇഎസ് എന്ന പേരുകളിലായിരുന്നു ഇവ ഇറക്കിയത്.

Share this story