ഒക്ടേവിയ, ഔറ, നെക്‌സണ്‍ ഇവി; ഈയാഴ്ച ഇറങ്ങിയ കാറുകള്‍ ഇവയൊക്കെ

ഒക്ടേവിയ, ഔറ, നെക്‌സണ്‍ ഇവി; ഈയാഴ്ച ഇറങ്ങിയ കാറുകള്‍ ഇവയൊക്കെ

മുംബൈ: സ്‌കോഡ ഒക്ടേവിയ മുതല്‍ ഹ്യൂണ്ടായി ഔറ വരെയുള്ള വാഹനങ്ങളാണ് ഈയാഴ്ച വാഹന വിപണിയില്‍ പുതുതായി അവതരിപ്പിച്ച കാറുകള്‍.

അടുത്ത വര്‍ഷം ഒക്ടേവിയ ഇന്ത്യയിലെത്തുമെന്നാണ് സ്‌കോഡ പ്രഖ്യാപിച്ചത്. ഡീസല്‍, പെട്രോള്‍ ഇനത്തിലാണ് എത്തുക. ഇലക്ട്രിക് കാറായ നെക്‌സണ്‍ ഇവി അടുത്ത മാസം 16ന് എത്തുമെന്ന് ടാറ്റ കഴിഞ്ഞ ദിവസം അറിയിച്ചു. ഫുള്‍ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ ഓടും. ഹോണ്ടയുടെ അഞ്ചാം തലമുറ സിറ്റി മോഡല്‍ അടുത്ത വര്‍ഷം അവതരിപ്പിക്കും. സ്‌കോഡയുടെ കാമിഖ് എസ് യു വിയും അടുത്ത മാസമെത്തും. ഗ്രാന്‍ഡ് ഐ10നോട് സാമ്യമുള്ള രീതിയിലാണ് ഹ്യൂണ്ടായിയുടെ ഔറയെത്തുക.

Share this story