മൂന്ന് തകര്‍പ്പന്‍ ഫോണുകളുമായി നോക്കിയ
മുംബൈ: ഡിസംബര്‍ അഞ്ചിന് നോക്കിയ പുറത്തിറക്കുന്ന ഫോണുകളുടെ വിവരങ്ങള്‍ പുറത്ത്. നോക്കിയ 8.2, നോക്കിയ 2.3, നോക്കിയ 5.2 എന്നിവയാണ് പുറത്തിറക്കുന്നത്.
നോക്കിയ 2.3 ബജറ്റ് ഫോണായിരിക്കും. 7400 രൂപയാകും വില. 2ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ടാകും. 6ജിബി വരെ റാമുള്ളതാകും നോക്കിയ 5.2. നോക്കിയ 8.2 ആകും പുതിയ ഫോണുകളിലെ താരം. 8ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും പ്രതീക്ഷിക്കാം. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന നോക്കിയയുടെ ആദ്യ ഫോണ്‍ കൂടിയാകുമിത്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
