എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിൽ

Share with your friends

ന്യൂഡെൽഹി: എംജി ഗ്ലോസ്റ്റർ എന്ന പേരിൽ എംജി ഹെക്ടർ എസ്യുവിയുടെ 7 സീറ്റർ പതിപ്പ് ഇന്ത്യൻ വിപണിയിലെത്തും. എസ്യുവിയുടെ ടീസർ ചിത്രം എംജി മോട്ടോർ ഇന്ത്യയാണ് പുറത്തുവിട്ടത്. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഓട്ടോ എക്സ്പോയിൽ എംജി ഗ്ലോസ്റ്റർ പ്രദർശിപ്പിക്കും. ഇന്തോനേഷ്യയിൽ വിൽക്കുന്ന വൂളിംഗ് അൽമാസ് എന്ന 7 സീറ്ററുമായി ടീസർ ചിത്രത്തിലെ വാഹനത്തിന് സാമ്യം കാണാം.7 സീറ്റർ എംജി ഹെക്ടർ എസ്യുവിയിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല 7 സീറ്റർ എംജി ഗ്ലോസ്റ്റർ. എന്നാൽ ഹെഡ്ലാംപ് ഹൗസിംഗിൽ ത്രികോണാകൃതിയുള്ള സിൽവർ ഇൻസെർട്ടുകൾ, ഡേടൈം റണ്ണിംഗ് ലൈറ്റുകൾക്ക് പുതിയ പാറ്റേൺ, പരിഷ്‌കരിച്ച ടെയ്ൽലാംപുകൾ എന്നീ മാറ്റങ്ങൾ കണ്ടേക്കും. അവസാന നിരയിൽ രണ്ട് അധിക സീറ്റുകൾ നൽകുമെങ്കിലും വലുപ്പം ഹെക്ടർ എസ്യുവിയുടേതു തന്നെ ആയിരിക്കും. നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,655 എംഎം, 1,835 എംഎം, 1,760 എംഎം എന്നിങ്ങനെ. വീൽബേസിലും മാറ്റം വരില്ല. 2,750 എംഎം തന്നെ.

നിലവിൽ ഇന്ത്യയിലെ കോംപാക്റ്റ് എസ്യുവികൾക്കിടയിൽ ഏറ്റവും നീളം കൂടിയവനാണ് എംജി ഹെക്ടർ. വാഹനത്തിനകത്തെ സ്ഥലസൗകര്യത്തിന്റെ കാര്യത്തിലും ഒന്നാമൻ. എതെല്ലാം എൻജിനുകൾ നൽകുമെന്ന കാര്യത്തിൽ ഇപ്പോൾ സ്ഥിരീകരണമില്ല. എങ്കിലും ഹെക്ടർ എസ്യുവി ഉപയോഗിക്കുന്നതും ഫിയറ്റിൽനിന്ന് വാങ്ങിയതുമായ 2.0 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ ടർബോ-പെട്രോൾ എൻജിനും നൽകുമെന്ന് പ്രതീക്ഷിക്കാം. 6 സ്പീഡ് മാന്വൽ ഗിയർബോക്സ് ചേർത്തുവെയ്ക്കും. 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് വേർഷനിൽ ഓപ്ഷണലായി ഡിസിടി നൽകിയേക്കും.

7 seater hector mg gloster, Honda, hero, Maruti, alto

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-