ബിഎസ്-6 എന്‍ജിന്‍ ബൈക്കുമായി ഹോണ്ട; എക്‌സ്-ബ്ലേഡ് ബിഎസ്-6 വിപണിയിലെത്തി

Share with your friends

ഹോണ്ടയുടെ ബിഎസ്-6 ബൈക്ക് നിര കൂടുതൽ കരുത്തുറ്റതാക്കാൻ എക്സ്-ബ്ലേഡിന്റെ ബിഎസ്-6 എൻജിൻ പതിപ്പ് അവതരിപ്പിച്ചു. സിംഗിൾ ഡിസ്ക്, ഡബിൾ ഡിസ്ക് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.06 ലക്ഷം രൂപയും 1.1 ലക്ഷം രൂപയുമാണ് ഡൽഹിയിലെ എക്സ്ഷോറൂം വില. ഹോണ്ടയുടെ 160 സിസി ബൈക്കിൽ ബിഎസ്-6 എൻജിനിലേക്ക് മാറുന്ന രണ്ടമത്തെ മോഡലാണിത്.

നിരവധി മിനുക്കുപണികളുടെയും പുത്തൻ ഫീച്ചറുകളുടെയും അകമ്പടിയോടെയാണ് ബിഎസ്-6 എൻജിൻ എക്സ്-ബ്ലേഡ് എത്തിയിരിക്കുന്നത്. സ്ട്രൈപ്പ് ഡിസൈനിങ്ങാണ് ഇതിലെ ഹൈലൈറ്റ്. ഇതിനുപുറമെ, ഉന്നതമായ സാങ്കേതികവിദ്യ, എബിഎസ് സംവിധാനത്തിലുള്ള ഡ്യുവൽ ഡിസ്ക് ബ്രേക്ക്, എൻജിൻ സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് എക്സ്-ബ്ലേഡിന്റെ ഈ വരവിലെ മറ്റ് സവിശേഷതകൾ.

ബിഎസ്-6 നിലവാരത്തിലേക്ക് ഉയർന്ന ഹോണ്ടയുടെ 160 സിസി പി.ജി.എം.എഫ്.ഐ എൻജിനാണ് എക്സ്-ബ്ലേഡിന് കരുത്തേകുന്നത്. എൻജിനിൽ എട്ട് ഓൺബോർഡ് സെൻസറുകൾ നൽകിയിട്ടുള്ളതാണ് പി.ജി.എം.എഫ്.ഐ സംവിധാനത്തിന്റെ പ്രത്യേകത. ഈ സെൻസറുകൾ പെട്രോളിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിലൂടെ മികച്ച ഇന്ധനക്ഷമത ലഭിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

162.7 സിസിയാണ് എൻജിന്റെ ശേഷി. ഈ സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ഷൻ എൻജിൻ 13.8 ബിഎച്ച്പി പവറും 14.7 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഹോണ്ടയുടെ ജനപ്രിയ മോഡലായ യൂണികോണിനും ഈ എൻജിനാണ് കരുത്തേകുന്നത്. ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ ടോർക്കിൽ നേരിയ വ്യത്യാസം വരുത്തിയെങ്കിലും പവറിൽ മാറ്റം വരുത്തിയിട്ടില്ല.

മുന്നിൽ ടെലിസ്കോപിക്കും പിന്നിൽ മോണോഷോക്കുമാണ് സസ്പെൻഷൻ ഒരുക്കുന്നത്. മുൻ ചക്രങ്ങളിൽ 276 എംഎം ഡിസ്ക് ബ്രേക്കും പിന്നിൽ 220 എംഎം ഡിസ്ക് ബ്രേക്ക് അല്ലെങ്കിൽ 130 എംഎം ഡ്രം ബ്രേക്കുമാണ് എക്സ്-ബ്ലേഡിൽ സുരക്ഷ ഉറപ്പാക്കുന്നത്. രണ്ട് മോഡലിലും സിംഗിൾ ചാനൽ എബിഎസ് നൽകിയിട്ടുണ്ട്.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-