ഏതർ എനർജി കോഴിക്കോട്ട് രണ്ടാമത്തെ എക്സ്പീരിയൻസ് സെന്റർ തുറന്നു

Auto

കോഴിക്കോട്: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഏതർ എനർജി, കോഴിക്കോട് നല്ലളം, അരീക്കാട്, മീഞ്ചന്ത റോഡിൽ, ഏതർ സ്‌പേസ് എന്ന എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു. 

ഏതറിന്റെ കേരളത്തിലെ 13-ാമത്തെയും രാജ്യത്തെ 127-ാമത്തെയും എക്‌സ്പീരിയൻസ് സെന്ററാണിത്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയതും മികച്ചതുമായ സ്കൂട്ടറുകളിലൊന്നായ ഏതർ 450X പ്രോ, ഏതർ 450X-നൊപ്പം ഏതർ സ്‌പേസ് റീട്ടെയിൽ ചെയ്യും. കമ്പനി മുമ്പ് 2021 ജൂലൈയിൽ കോഴിക്കോട് നടക്കാവിൽ ഒരു ഏതർ സ്‌പേസ് തുറന്നിരുന്നു.

Share this story