ഓടുന്ന ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി; പ്ലസ് ടു അധ്യാപികയുടെ മൃതദേഹം കണ്ടെത്തി

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക പുഴയിലേക്ക് ചാടി ജീവനൊടുക്കി. ചാലക്കുടി തിരുത്തിപ്പറമ്പ് സ്വദേശിനിയും പന്തളം സ്വദേശി ജയപ്രകാശിന്റെ ഭാര്യയുമായ സിന്തോൾ(40) ആണ് മരിച്ചത്. നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇന്നലെ വൈകിട്ടാണ് സിന്തോൾ പുഴയിലേക്ക് ചാടിയത്
സ്‌കൂബ ടീം മണിക്കൂറുകളോളം നടത്തിയ പരിശോധനക്കൊടുവിൽ രാത്രിയാണ് അധ്യാപികയുടെ മൃതദേഹം ലഭിച്ചത്. സമ്പാളൂർ ഞാളക്കടവ് പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു ട്രെയിൻ. റെയിൽവേ പാലം എത്തിയപ്പോൾ പെട്ടെന്ന് പുഴയിലേക്ക് ചാടുകയായിരുന്നു
ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപികയാണ്. 3 ദിവസം മുമ്പാണ് ഇവർ ചെറുതുരുത്തി സ്‌കൂളിൽ ജോലിക്ക് പ്രവേശിച്ചത്. നേരത്തെ ഫറോക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല