ചുരുങ്ങിയ ചിലവിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

ചുരുങ്ങിയ ചിലവിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

മത്സരങ്ങൾ ഓരോ ദിവസവും വർദ്ധിച്ചുകൊണ്ടിരിക്കുന്ന നിലവിലെ ബിസിനസ്സ് രംഗത്ത് നിങ്ങളുടെ സേവനങ്ങളോ ഉൽപ്പന്നങ്ങളോ ഉപഭോക്താക്കളിലേക്ക് കൂടുതൽ എത്തിക്കാനും ശ്രദ്ധിക്കപ്പെടാനും സോഷ്യൽ മീഡിയ മാർക്കറ്റിംഗ് അനിവാര്യമാണ്. വെറുതെ മാർക്കറ്റിംഗ് നടത്തിയിട്ട് കാര്യമില്ല. നിങ്ങൾ ലക്ഷ്യമിടുന്ന ഉപഭോക്താക്കളിലേക്ക് ശക്തമായി കടന്നെത്താൻ കഴിയുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് രീതിയാണ് സ്വീകരിക്കേണ്ടത്. കുറച്ച് കാര്യങ്ങൾ ഭംഗിയായി ചെയ്താൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗിലൂടെ നിങ്ങളുടെ ബിസിനസ്സിൽ കൂടുതൽ നേട്ടമുണ്ടാക്കാം. അതിനുള്ള വഴിയൊരുക്കുകയാണ് മെട്രോ ജേണൽ ഓൺലൈൻ.

സോഷ്യൽ മീഡിയ മാർക്കറ്റിംഗും, നിങ്ങളുടെ ബിസിനസ് വളർത്തുന്നതും സംബന്ധിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് വാട്‌സാപ്പിൽ സംശയങ്ങൾ ചോദിക്കാം…

ഏറ്റവും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ഡിജിറ്റൽ മാർക്കറ്റിംഗ് രീതികളിൽ ഒന്നാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. പ്രിന്റഡ് മീഡിയകൾ കാലഹരണപ്പെടുകയാണ്. എല്ലാ ബിസിനസ്സ് സ്ഥാപനങ്ങളും ഡിജിറ്റൽ മാർക്കറ്റിംഗിലേക്കും സെൽഫ് മാർക്കറ്റിംഗിലേക്കും കൂടുമാറി. കോടിക്കണക്കിന് രൂപകൾ ചെലവഴിച്ചാണ് എല്ലാ ബിസിനസ് സ്ഥാപനങ്ങളും പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകുന്നത്. ഒരുപക്ഷേ അതിൽ നിന്നും വലിയ ഒരു ലാഭം ഈ പറയുന്ന ബിസിനസ് സ്ഥാപനങ്ങളിലേക്ക് ലഭിക്കുകയുമില്ല. പക്ഷേ, അതിന്റെ നാലിലൊന്ന് സോഷ്യൽ മീഡിയയിലൂടെ ഇൻവെസ്റ്റ് ചെയ്താൽ നൂറിരട്ടി ഫലപ്രദമായി നിങ്ങളുടെ ബിസിനസ്സിനെ മാറ്റാനും സാധിക്കും.

ഏതൊരു സംരംഭവും തുടക്കത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നു എങ്ങനെ തങ്ങളുടെ ഉൽപ്പന്നം മാർക്കറ്റ് ചെയ്തു വിപണി കണ്ടെത്താം എന്നത്. ഉൽപ്പന്നങ്ങൾ എത്രയധികം ഗുണമേന്മയുള്ളതായാൽ പോലും നല്ല രീതിയിൽ മാർക്കറ്റ് ചെയ്തില്ലെങ്കിൽ വിപണിയിൽ നിന്നും തിരിച്ചടിയുണ്ടാകാം. അതേസമയം നിലവിലുള്ള പല മാർക്കറ്റിംഗ് രീതികളും വലിയതോതിൽ പണചെലവ് ഉള്ളതുമാണ്. പുതിയ സംരംഭങ്ങൾക്കു പലപ്പോഴും ചെലവേറിയ മാർക്കറ്റിംഗ് രീതികൾ ആശ്രയിക്കുക സാധ്യമായെന്നു വരില്ല.

ഫേസ്ബുക്ക്, ട്വിറ്റർ, ലിങ്ക്ഡ്ഇൻ, വാട്ട്‌സ്ആപ്പ്, ഗൂഗിൾ പ്ലസ് തുടങ്ങിയ സോഷ്യൽ മീഡിയകളെ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ മാർക്കറ്റിംഗിനായി ഉപയോഗപ്പെടുത്തിയാൽ കുറഞ്ഞ ചെലവിലും സമയത്തിലും കൂടുതൽ ആളുകളിലേക്കു വിവരങ്ങൾ കൈമാറാൻ സാധിക്കും.

സോഷ്യൽ മീഡിയ മാർക്കറ്റിംഗും, നിങ്ങളുടെ ബിസിനസ് വളർത്തുന്നതും സംബന്ധിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് വാട്‌സാപ്പിൽ സംശയങ്ങൾ ചോദിക്കാം…

ഉൽപ്പന്നത്തെ കുറിച്ചുള്ള വീഡിയോ, കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം സോഷ്യൽ മീഡിയകൾ വഴി പങ്കുവെക്കാവുന്നതാണ്. ആളുകൾക്കു താല്പര്യമുള്ളതും വൈറലാകാൻ സാധ്യതയുള്ളതുമായ വിവരങ്ങൾ ബുദ്ധിപരമായി നിങ്ങളുടെ ഉൽപ്പന്നത്തിന്റെ മാർക്കറ്റിംഗിനായി ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് സൗന്ദര്യവർദ്ധക ഉൽപ്പന്നമാണ് പ്രൊഡക്റ്റ് എന്നിരിക്കട്ടെ, സൗന്ദര്യസംരക്ഷണത്തിനായി പ്രയോഗിക്കാവുന്ന ടിപ്‌സ് എന്ന മട്ടിൽ നൽകുന്ന വിവരത്തിനൊപ്പം നിങ്ങളുടെ ഉൽപ്പന്നത്തെക്കുറിച്ചുള്ള സൂചന നൽകാം. സോഷ്യൽ മീഡിയകൾ വഴി ആളുകൾ ബന്ധപ്പെടുമ്പോൾ അവരുമായി നല്ലരീതിയിൽ ഇടപെടാനും ശ്രദ്ധിക്കണം.

പുതിയ സംരംഭങ്ങൾക്കായി ചെലവുകുറഞ്ഞ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഇവയാണ്.

ബ്ലോഗിംഗ്

ബ്ലോഗ്ഗർ, വേർഡ്‌പ്രെസ്സ് തുടങ്ങിയ ബ്ലോഗ്ഗിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയോ അല്ലെങ്കിൽ കമ്പനി വെബ്‌സൈറ്റിന്റെ ഭാഗമായോ ബ്ലോഗിംഗ് തുടങ്ങാവുന്നതാണ്. നിങ്ങളുടെ ഉൽപ്പന്നവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവയെക്കുറിച്ചുള്ള പൊതുവിവരങ്ങൾ പങ്കുവെക്കുന്നതാണു ഉചിതം. പുതിയതും കാമ്പുള്ളതും മൗലികവുമായ വിഷയങ്ങൾ വേണം പങ്കുവെക്കാൻ. പ്രസ്തുത ബിസിനസ്സ് രംഗവുമായി ബന്ധപ്പെട്ട വാർത്തകൾ യഥാസമയം പങ്കുവെക്കുകയുമാകാം. ഇതുവഴി ബ്ലോഗിനെ ഒരു മീഡിയ ഹബ്ബാക്കിയും മാറ്റാം. ബ്ലോഗിൽ ഉൽപ്പെടുത്തുന്ന പുതിയ ഉള്ളടക്കങ്ങൾക്ക് മതിയായ പ്രചാരണം ഉറപ്പുവരുത്താനും ശ്രദ്ധിക്കണം. സോഷ്യൽ മീഡിയകൾ വഴിയും മറ്റും ഇവ പങ്കുവെക്കണം. ഉചിതമായ കീവേർഡ്‌സിൽ കമ്പനിയുടെ ഔദ്യോഗികവെബ്‌സൈറ്റിലേക്കുള്ള ലിങ്കും നൽകണം.

മറ്റൊരാളുടെ ബ്ലോഗിൽ നിങ്ങളുടെ പോസ്റ്റ് പ്രസിദ്ധീകരിച്ചുകൊണ്ടും ഉൽപ്പന്നം മാർക്കറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഫോറങ്ങളിലും അംഗമാകാം. ഇവിടങ്ങളിൽ മറ്റുള്ളവർ ഉന്നയിക്കുന്ന സംശയങ്ങൾക്കു വസ്തുതാപരമായ മറുപടി നൽകാൻ ശ്രമിക്കുക.

ചെറുമത്സരങ്ങൾ, ഇവന്റുകൾ സംഘടിപ്പിക്കൽ

പ്രാദേശികമായി ഇവന്റുകൾ സംഘടിപ്പിന്നതും മറ്റുള്ളവർ നടത്തുന്ന ഇവന്റുകളിൽ സഹകരിക്കുന്നതും നിങ്ങളുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താൻ സഹായിക്കും. ഇതോടൊപ്പം ചെറു മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയിക്കുന്നവര്ക്ക് നിങ്ങളുടെ തന്നെ ഉത്പന്നങ്ങൾ സമ്മാനങ്ങളായി കൊടുത്തുകൊണ്ടും ഉൽപ്പന്നത്തെ മാർക്കറ്റ് ചെയ്യാവുന്നതാണ്.

ഫ്രീ ഓഫറുകൾ, വിലക്കിഴിവ്, സമ്മാന കൂപ്പണുകൾ

ഉപഭോക്താക്കൾക്കു സൗജന്യ ഓഫറുകളും സമ്മാനങ്ങളും വിലക്കിഴിവുകളും നൽകുന്നത് ഏറ്റവും മികച്ച വ്യാപാര തന്ത്രങ്ങളിൽ ഒന്നാണ്. ‘ഉപയോഗിച്ച് നോക്കിയ ശേഷം വാങ്ങൂ’ എന്ന തരത്തിൽ ഉൽപ്പന്നത്തിന്റെ സാമ്പിളുകൾ ലഭ്യമാക്കാവുന്നതാണ്. ഓഫറുകളും, വിലക്കിഴിവുകളും വലിയ സാമ്പത്തിക ബാധ്യതയാകുന്നില്ലെങ്കിൽ മാത്രം നിശ്ചിത കാലയളവിലേക്ക് നല്കാം. ഉൽപ്പന്നം മികച്ചതെങ്കിൽ ഓഫറുകളുടെ കാലം കഴിഞ്ഞും ഉപഭോക്താക്കൾ ഉൽപ്പന്നം വാങ്ങുമെന്ന് ഉറപ്പാണ്.

കസ്റ്റമർ ഫീഡ്ബാക്കുകൾ പ്രചരിപ്പിക്കൽ

ഉൽപ്പന്നം അല്ലെങ്കിൽ സേവനം ഉപയോഗിച്ച ശേഷം ഉപയോക്താക്കൾ നല്കുന്ന അഭിപ്രായങ്ങളോളം മൂല്യമുള്ള മറ്റൊരു മാർക്കറ്റിംഗ് തന്ത്രവും ഇല്ലെന്നു തന്നെ പറയാം. ഉൽപ്പന്നത്തെ കുറിച്ച് നല്ല രീതിയിൽ ലഭിക്കുന്ന ഫീഡ്ബാക്കുകൾ കൂടുതൽ പ്രചാരം നൽകാൻ ശ്രദ്ധിക്കണം. ഉപഭോക്താവിന്റെ അനുമതിയോടെ അവരുടെ വിവരങ്ങൾ അടക്കം പൊതുസ്ഥലത്ത് ഇത്തരം ഫീഡ്ബാക്കുകൾ ലഭ്യമാക്കണം. ചാറ്റ് , ഓൺ സൈറ്റ് സർവേകൾ തുടങ്ങിയവയിലൂടെ ഉൽപ്പന്നത്തെ കുറിച്ചുള്ള അഭിപ്രായസ്വരൂപണം നടത്താം. ഉൽപ്പന്നത്തിനു അനുകൂലമായ സർവ്വേഫലങ്ങൾക്കു കൂടുതൽ പ്രചാരണം നൽകുന്നതിനായി സോഷ്യൽ മീഡിയകളെയും മറ്റും ഉപയോഗപ്പെടുത്തേണ്ടതുമാണ്.

സെർച്ച് എൻജിൻ ഒപ്ടിമൈസേഷൻ (എസ് ഇ ഒ)
ഗൂഗിൾ പോലുള്ള സെർച്ച് എൻജിനുകളിൽ സെർച്ച് ചെയ്യുമ്പോൾ നിങ്ങളുടെ വെബ്‌സൈറ്റ്, ഫലങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന ഇടത്ത് കാണാൻ വേണ്ടി ചെയ്യുന്ന ക്രമീകരണങ്ങൾ ആണ് എസ് ഇ ഒ.

സെർച്ച് എൻജിൻ മാർക്കറ്റിംഗ് (എസ് ഇ എം)
സെർച്ച് എൻജിനുകളിൽ വരുന്ന ഫലങ്ങൾ പരസ്യം, സ്‌പോൺസേഡ് കാണിക്കുന്നവ സെർച്ച് എൻജിൻ മാർകെറ്റിംഗിലൂടെയാണ്.

ഇ-മെയിൽ മാർക്കറ്റിംഗ്
ഇ-മെയിൽ വഴി നിങ്ങളുടെ പ്രോഡക്‌റ്റോ സേവനമോ പരസ്യം ചെയ്യുന്നതിനെയാണ് ഇ-മെയിൽ മാർക്കറ്റിംഗ് എന്ന് വിളിക്കുന്നത്.

എന്താണ് ഡിജിറ്റൽ മാർക്കറ്റിങ്ങിൻറെ പ്രാധാന്യം?

എവിടെയും എപ്പോഴും ഒരു ഉപഭോക്താവിന് ലഭ്യമായ രീതിയിൽ സർവവ്യാപിയാണല്ലോ ഈ കാലത്ത് ഡിജിറ്റൽ മീഡിയ. പണ്ടൊക്കെ നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഏതു സ്വഭാവത്തിലാണ് എന്നുള്ള കാര്യം നിങ്ങളോട് നേരിട്ട് ബന്ധപ്പെടുമ്പോൾ മാത്രമായിരുന്നു ജനങ്ങളിലെക്കെത്തിയിരുന്നത്.

പക്ഷെ ഇന്ന് അതല്ല സ്ഥിതി. വാർത്തകൾ, ഷോപ്പിംഗ്, വിനോദആഘോഷങ്ങൾ തുടങ്ങിയ ഒരുപാട് സംഗതികളാൽ വളർന്നു വികസിച്ചു കൊണ്ടിരിക്കുന്ന ഒരു മേഖലയാണ് ഡിജിറ്റൽ മീഡിയ. അത് കൊണ്ട് തന്നെ നിങ്ങളുടെ കമ്പനി നിങ്ങളുടെ ബ്രാന്റിനെക്കുറിച്ച് പറയുന്നതിനേക്കാൾ ഉപരിയായി ഉപഭോക്താക്കൾക്ക് മറ്റു രീതിയിൽ (അതായത് മാധ്യമങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവർ മുഖേന) വിവരങ്ങൾ ലഭിച്ചു കൊണ്ടേ ഇരിക്കും. അത് കൊണ്ട് തന്നെ നിങ്ങൾ പറയുന്നതിനേക്കാൾ അവർ കൂടുതൽ വിശ്വസിക്കുക ഇവരെയായിരിക്കും.

ഡിജിറ്റൽ മാർക്കറ്റിംഗ് എന്തിന് ചെയ്യണം?
ഉപയോക്താവുമായി നല്ല രീതിയിൽ ആശയ സംവാദം നടത്തുന്ന വീഡിയോകളും ഇൻഫോഗ്രാഫിക്കുകളും ആളുകൾ കാണുകയും ഷെയർ ചെയ്യുകയും ചെയ്യും. അതുവഴി നിങ്ങളുടെ കമ്പനി അല്ലെങ്കിൽ ഉൽപ്പന്നങ്ങൾ അവരുടെ നിത്യജീവിതത്തിലെ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറുന്നു. ഫലമോ നിങ്ങളുടെ കമ്പനിയുടെ ബിസിനസ്സ് വർദ്ധിക്കുകയും ലാഭത്തിലാവുകയും ചെയ്യുന്നു.

നിങ്ങളുടെ ബിസിനസ്സ് ഓൺലൈനിലും അല്ലാതെയും ചലനാത്മകമായി നിലനിർത്താൻ ഡിജിറ്റൽ മാർക്കറ്റിംഗ് അത്യന്താപേക്ഷിതമാണെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ. ഡിജിറ്റൽ സാങ്കേതിക വിദ്യ എത്രത്തോളം ചലനാത്മകമാണോ അത്രത്തോളം തന്നെ ആയിരിക്കണം നിങ്ങളുടെ മാർക്കറ്റിംഗ് രീതികളും. സോഷ്യൽ മീഡിയ സംബന്ധമായും വെബ്‌സൈറ്റ് സംബന്ധമായും എന്തു സംശയങ്ങൾക്കും സഹായങ്ങൾക്ക് നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം. ഫോൺ: 9645 586 586

സോഷ്യൽ മീഡിയ മാർക്കറ്റിംഗും, നിങ്ങളുടെ ബിസിനസ് വളർത്തുന്നതും സംബന്ധിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് വാട്‌സാപ്പിൽ സംശയങ്ങൾ ചോദിക്കാം…

Share this story