ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൂടുതൽ അപകടത്തിലേക്കെന്ന് ആർ.ബി.ഐ റിപ്പോർട്ട്

ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൂടുതൽ അപകടത്തിലേക്കെന്ന് ആർ.ബി.ഐ റിപ്പോർട്ട്

ന്യൂദൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൂടുതൽ അപകടത്തിലേക്കെന്ന് ആർ.ബി.ഐ റിപ്പോർട്ട്. ആഭ്യന്തര തലത്തിലും ആഗോള തലത്തിലും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് ആക്കം കൂട്ടിയതായും ആർ.ബി.ഐ വ്യക്തമാക്കി. ‘ആഭ്യന്തര തലത്തിലും ആഗോള തലത്തിലും സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങൾ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായേക്കാം. പ്രത്യേകിച്ചും രാജ്യത്തെ മൊത്തം ആവശ്യങ്ങൾ പരിഗണിക്കുമ്പോൾ. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കൂടുതൽ അപകടങ്ങളിലേക്കാണ് പോകുന്നത്.’ നാലാം പണനയ അവലോകന റിപ്പോർട്ടിൽ ആർ.ബി.ഐ വ്യക്തമാക്കി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് സ്വകാര്യമേഖലയിലെ ഉപഭോഗം. ‘ഈ സാഹചര്യത്തിൽ രാജ്യത്തെ ഓട്ടോമൊബൈൽ, റിയൽഎസ്റ്റേറ്റ് തുടങ്ങിയ വൻകിട തൊഴിൽ മേഖലകളുടെ പ്രവർത്തനം തൃപ്തികരമല്ല.

കോർപ്പറേറ്റ് നികുതി നിരക്കിലും വലിയ കുറച്ചതും ജി.എസ്.ടി റീഫണ്ട് വേഗത്തിലാക്കാൻ ഇലക്ട്രോണിക്സ് സംവിധാനം നടപ്പിലാക്കിയതും ഭവന നിർമ്മാണം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ ഇളവ് നൽകിയതും പ്രതിസന്ധി മറികടക്കാൻ സഹായകമാവും.’ 201819 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ആരംഭിച്ച മാന്ദ്യം 2019-20 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഒപ്പം ആഗോള തലത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം ഇന്ത്യയിലെ നിക്ഷേപങ്ങൾ കുറയാനിടയാക്കിയതായും വ്യാപാര തർക്കങ്ങൾ കയറ്റുമതി മേഖലയിലും ബാധിച്ചിട്ടുണ്ടെന്നും ആർ.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.

Share this story