ഉത്സവ സീസണില്‍ കോടികള്‍ വാരി ഇ- ഷോപ്പിംഗ് കമ്പനികള്‍

ഉത്സവ സീസണില്‍ കോടികള്‍ വാരി ഇ- ഷോപ്പിംഗ് കമ്പനികള്‍

മുംബൈ: കഴിഞ്ഞയാഴ്ചയിലെ ഉത്സവ സീസണില്‍ ഇന്ത്യയിലെ ഇ- വ്യാപാര കമ്പനികള്‍ കൊയ്തത് കോടികള്‍. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ നാല് വരെയുള്ള ദിവസങ്ങളില്‍ 19000 കോടി രൂപയാണ് ഇ- വാണിജ്യ കമ്പനികള്‍ നേടിയത്.

ഏറ്റവും കൂടുതല്‍ കച്ചവടം നടത്തിയത് ആമസോണും ഫഌപ്കാര്‍ട്ടുമാണ്. രാജ്യത്തെ മൊത്തം ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവരുടെ എണ്ണം ഈ വര്‍ഷം 3.2 കോടിയാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷമിത് രണ്ട് കോടിയായിരുന്നു.

Share this story