ഔട്ട് ഗോയിങ് കോളുകൾക്ക് പണം ഈടാക്കാനുള്ള ജിയോയുടെ നീക്കത്തിനെതിരെ ടെലികോം കമ്പനികൾ

ഔട്ട് ഗോയിങ് കോളുകൾക്ക് പണം ഈടാക്കാനുള്ള ജിയോയുടെ നീക്കത്തിനെതിരെ ടെലികോം കമ്പനികൾ

ടെലികോം മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽനിന്നും ശ്രദ്ധതിരിക്കാനുള്ള അനുചിതമല്ലാത്ത നീക്കത്തിനാണ് ജിയോ ശ്രമിക്കുന്നതെന്ന് വോഡഫോൺ ഐഡിയ ആരോപിച്ചു. ജിയോയുടെ പേര് എടുത്തുപറയാതെയായിരുന്നു വോഡഫോൺ ഐഡിയയുടെ വിമർശനം. ‘റിങിങ് സമയത്തിനടക്കം പരിധി നിശ്ചയിച്ചും പണം ഈടാക്കിയും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി നടത്തുന്ന നീക്കം മറ്റ് ഓപ്പറേറ്റർമാരുടെ വരുമാനത്തെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നത്’,വോഡഫോൺ ഐഡിയ പ്രസ്താവനയിൽ പറഞ്ഞു.

‘മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള ഔട്ട് ഗോയിങ് കോളുകൾക്ക് നിരക്ക് ഏർപ്പെടുത്തിക്കൊണ്ട് ഒരു ടെലികോം കമ്പനി പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഐ.യു.സി ചാർജിനുള്ള പുതിയ നിബന്ധന മറയാക്കിയാണ് ഈ നീക്കം. എന്നാൽ ഐ.യു.സി ആവശ്യപ്പെടുന്ന നടപടി ഒപ്പറേറ്റർമാരെ മാത്രം ബാധിക്കുന്ന കാര്യമാണ്. അതൊരിക്കലും ഉപഭോക്താവിൽനിന്ന് പണം ഈടാക്കാനുള്ള അവസരമല്ല’, വോഡഫോൺ ഐഡിയ പ്രസ്താവനയിൽ വ്യക്തമാക്കി.

വോഡഫോൺ, എയർടെൽ അടക്കമുള്ള എല്ലാ നെറ്റ്വർക്കുകളിലേക്കുള്ള ഫ്രീ വോയ്സ് കോൾ അവസാനിപ്പിക്കാനൊരുങ്ങുകയാണ് രാജ്യത്തെ ഏറ്റവും വളർച്ച നേടികൊണ്ടിരിക്കുന്ന റിലയൻസ് ജിയോ. ജിയോ ഇതര എല്ലാ നെറ്റ്വർക്കുകളിലേക്കും ഇനി വിളിക്കണമെങ്കിൽ ഫോൺറിങ് ചെയ്യുന്ന സമയം മുതൽ മിനിട്ടിന് ആറ് പൈസ വീതം ഈടാക്കാനാണ് കമ്പനിയുടെ നീക്കം. അതായത് കോൾ കണക്ട് ആവുന്നതിന് മുമ്പുമുതൽ കമ്പനി പണം ഈടാക്കിത്തുടങ്ങും. 2020 ജനുവരി വരെ കാളുകൾക്കുള്ള കുറഞ്ഞ നിരക്ക് ആറ് പൈസയായി ട്രായി കുറച്ചിരുന്നു. ഈ കാലാവധി അവസാനിക്കാൻ മാസങ്ങൾ അവശേഷിക്കെയാണ് പണമീടാക്കാനുള്ള ജിയോയുടെ നീക്കം.

Share this story