ബിഎസ്6 നിര്‍ബന്ധമാക്കുന്നതോടെ ഈ പെട്രോള്‍ വണ്ടികളും അപ്രത്യക്ഷമാകും

ബിഎസ്6 നിര്‍ബന്ധമാക്കുന്നതോടെ ഈ പെട്രോള്‍ വണ്ടികളും അപ്രത്യക്ഷമാകും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വാഹനങ്ങള്‍ക്ക് ബിഎസ്6 നിര്‍ബന്ധമാക്കുന്നതോടെ ഇന്നുള്ള പല ഡീസല്‍ എഞ്ചിനുകളും പുതുതായി ഇറങ്ങില്ലെന്ന് നമുക്കറിയാം. എന്നാല്‍, ഇത് ചില പെട്രോള്‍ എഞ്ചിനുകളെയും ബാധിക്കും. നിലവിലെ എഞ്ചിനുകള്‍ ബിഎസ്6ലേക്ക് പരിഷ്‌കരിക്കുക ചിലവേറിയതായതിനാല്‍ ഫോര്‍ഡ്, ഫോക്‌സ് വാഗണ്‍, സ്‌കോഡ, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികള്‍ പഴയ പെട്രോള്‍ എഞ്ചിനുകള്‍ തുടരുകയില്ല. 2020 ഏപ്രില്‍ മുതല്‍ കാര്‍ പ്രേമികള്‍ക്ക് മിസ്സ് ചെയ്യുന്ന ചില പെട്രോള്‍ എഞ്ചിനുകള്‍ ഇതാ:

ഫോര്‍ഡിന്റെ 1.0 ലിറ്റര്‍ ഇകോ ബൂസ്റ്റ് (ഇകോ സ്‌പോര്‍ട്ട്), ഫോക്‌സ് വാഗണ്‍ 1.2 ലിറ്റര്‍ ടി എസ് ഐ (പോളോ), സ്‌കോഡയുടെ 1.8 ലിറ്റര്‍ ടി എസ് ഐ (ഒക്ടേവിയയും സുപര്‍ബും), മാരുതി 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് (ബലേനോ ആര്‍ എസ്), ഹ്യൂണ്ടായിയുടെ 1.6 ലിറ്റര്‍ വി ടി വി ടി (ക്രെറ്റയും വെര്‍ണയും)

Share this story