fbpx

സ്ത്രീ സാന്ത്വനം പദ്ധതിക്ക് ഡോ.ബോബി ചെമ്മണൂർ തുടക്കം കുറിച്ചു

Share with your friends

പാലക്കാട് ചക്കാന്തറ സ്‌നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വനം പദ്ധതിക്ക് തുടക്കമായി. ഗിന്നസ് വേൾഡ് റെക്കോർഡ് (വേൾഡ് പീസ്) ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ പദ്ധതി ഉദ്ഘാടനം ചെയ്തു.

പാലക്കാട് ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സ്‌നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷാരോൺ എസ് ജോസഫ് അധ്യക്ഷനായിരുന്നു. പാലക്കാട് നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് അബ്ദുൽ ഷുക്കൂർ, വിപിന്ദാസ്, യാസർ അലിഖാന് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, സ്വാഗതവും സ്ത്രീസാന്ത്വനം ചെയർപേഴ്‌സൺ ഷക്കീല നന്ദിയും പറഞ്ഞു.

പാലക്കാട് ചക്കാന്തറ സ്‌നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ത്രീ സാന്ത്വനം പദ്ധതി ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്യുന്നു. സ്‌നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷാരോൺ എസ് ജോസഫ്, പാലക്കാട് നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന് അബ്ദുൽ ഷുക്കൂർ, വിപിന്ദാസ്, യാസർ അലിഖാന് തുടങ്ങിയവർ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, ഷക്കീല തുടങ്ങിയവർ സമീപം.

 
 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *