ഡോ. ബോബി ചെമ്മണൂർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു

ഡോ. ബോബി ചെമ്മണൂർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു

എം.ഡബ്ല്യു.സി.ഡി.എഫ്‌ന്റെയും ജനശിക്ഷൺ സൻസ്ഥാന്റെയും ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റ് പദ്ധതിയുടെ സൗജന്യ കോഴ്സുകളുടെ ഉത്ഘാടനം തൃശ്ശൂർ കോർപ്പറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്തു. മുൻ കോഴ്സുകളുടെ സർട്ടിഫിക്കറ്റ് വിതരണം ഡോ. ബോബി ചെമ്മണൂർ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം പ്രമുഖ സിനിമ താരം റോമ നിർവ്വഹിച്ചു.

എം.ഡബ്ല്യു.സി.ഡി.എഫ് ഡയറക്ടർ രേഖ ഷാജു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൂര്യപ്രകാശ് (എസ്.എൻ.ബി.പി.പ്രസിഡണ്ട്) ഡോ.അഭിപോൾ(കാൾഡിയൻ ഹയർ സെക്കന്ററി സ്‌കൂൾ പ്രിൻസിപ്പാൾ), അനില സൂധീർ(സുസ്വാദ് ചിപ്പ്സ് ഡയറക്ടർ) ബീന ടീച്ചർ (ഹെഡ്മിസ്ട്രസ്, ഗുരുവിജയം സ്‌കൂൾ), വെള്ളാപ്പം ഫിലിം ഡയറക്ടർ പ്രവീൺ പൂക്കാടൻ ജെ.എസ്.എസ്. അസി. പ്രോഗ്രാം ഓഫീസർ വിനോദ്, എം. ഡബ്ല്യു. സി.ഡി.എഫ് ടീം ലീഡേഴ്സ് അരുൺ, അനൂപ് എന്നിവരും പങ്കെടുത്തു. ആശ വിപിൻ സ്വാഗതവും രമ്യ സുകേഷ് നന്ദിയും പറഞ്ഞു.

Share this story