സർവകാല റെക്കോർഡിൽ സ്വർണവില; ചരിത്രത്തിൽ ആദ്യമായി സ്വർണവില 30,000 കടന്നു

സർവകാല റെക്കോർഡിൽ സ്വർണവില; ചരിത്രത്തിൽ ആദ്യമായി സ്വർണവില 30,000 കടന്നു

കേരളത്തിൽ സ്വർണവില സർവകാല റെക്കോർഡിൽ. പവന് ഇതാദ്യമായി മുപ്പതിനായിരം രൂപ കടന്നു. തിങ്കളാഴ്ച 520 രൂപ വർധിച്ച് പവന് 30,200 രൂപയിലെത്തി.

3775 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം 3710 രൂപയായിരുന്നുവിത്. ശനിയാഴ്ച സ്വർണവില പവന് 120 രൂപ ഉയർന്ന് 29680 രൂപയിലെത്തിയിരുന്നു.

ഡിസംബറിൽ 29080 ആയിരുന്നു സംസ്ഥാനത്തെ സ്വർണത്തിന്റെ ഉയർന്ന വില. 28,000 ആണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ 2200 രൂപയാണ് സ്വർണത്തിന് ഉയര്‍ന്നത്‌.
.

Share this story