ബോബി ഹെലി ടാക്സിക്ക് തുടക്കമായി

ബോബി ഹെലി ടാക്സിക്ക് തുടക്കമായി

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ സംരംഭമായ ബോബി ഹെലി ടാക്സി സർവ്വീസിന് തുടക്കമായി. സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ.ബോബി ചെമ്മണൂരിനെ പോലുള്ള സംരംഭകർ ടൂറിസം രംഗത്തേക്ക് കടന്നു വരുന്നത് ഏറെ സ്വാഗതാർഹമാണെന്നും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

250 കോടി രൂപയാണ് ബോബി ഹെലി ടാക്സി സർവ്വീസിന്റെ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്നത് എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂർ പറഞ്ഞു. രാജ്യത്തെ 26 കേന്ദ്രങ്ങളിലെ ബോബി ഓക്സിജൻ റിസോർട്ട്സ് ടൈം ഷെയർ മെമ്പർഷിപ്പ് എടുക്കുന്നവർക്ക് സൗജന്യമായി ബോബി ഹെലി ടാക്സിയുടെ സേവനം ലഭ്യമാക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്ക് സൗജന്യ ഹെലികോപ്റ്റർ യാത്ര ഒരുക്കിയിരുന്നു. ഡോ ബോബി ചെമ്മണൂരും അവരോടൊപ്പം യാത്ര ചെയ്തു.

ജിസോ ബേബി (ഡയറക്ടർ) സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ .എൻ ശാസ്ത്രി (ചെയർമാൻ, ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ കേരള ചാപ്റ്റർ), മാർക്കറ്റിംഗ് ഹെഡ്ഡ് ഹെലി കാറിന ടോളോനെൻ(ഫിൻലാൻഡ്), സിൽജു (വൈസ് പ്രസിഡന്റ് ബോബി ഓക്സിജൻ റിസോർട്സ്), ജോൺ തോമസ്(ഓപ്പറേഷൻ ഹെഡ്ഡ്) തുടങ്ങിയവർ ആശംസയർപ്പിച്ചു. വിൻസി (ബോബി ടൂർസ് ആൻഡ് ട്രാവൽസ്) നന്ദി പ്രകാശിപ്പിച്ചു.

Share this story