2021 ജനുവരി 15നുശേഷം ഹോൾമാർക്ക് ഇല്ലാത്ത സ്വർണം വിറ്റാൽ ഒരു ലക്ഷം രൂപ പിഴ; ഇനി BIS സ്വർണ്ണം മാത്രം

2021 ജനുവരി 15നുശേഷം ഹോൾമാർക്ക് ഇല്ലാത്ത സ്വർണം വിറ്റാൽ ഒരു ലക്ഷം രൂപ പിഴ; ഇനി BIS സ്വർണ്ണം മാത്രം

പഴയ സ്വർണം വിൽക്കാനാകാത്ത സ്ഥിതി വരുന്നു. ഇനി സ്വർണ്ണം വാങ്ങി വീട്ടിൽ വെക്കുന്നവരും ബുദ്ധിമുട്ടിലാകും. പുതിയ നിർദേശങ്ങൾ നടപ്പാകുന്നതോടെ 14, 18, 22 എന്നീ മൂന്നു കാരറ്റിൽ മാത്രമേ സ്വർണ്ണം വിൽക്കാൻ അനുവദിക്കുകയുള്ളു.

ന്യൂഡൽഹി: 2021 ജനുവരി 15നു ശേഷം ബിഐഎസ് ഇല്ലാത്ത സ്വർണ വിൽപന അനുവദിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിൽ ഇനി ബിഐഎസ് ഹോൾമാർക്ക് ഉള്ള സ്വർണം മാത്രമെ വിൽക്കാൻ അനുവദിക്കുകയുള്ളു. ഹോൾമാർക്ക് ഇല്ലാത്ത സ്വർണ്ണം വിറ്റാൽ ഒരു ലക്ഷം പിഴ ഈടാക്കുകയും ചെയ്യും. ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

പുതിയ നിർദേശങ്ങൾ നടപ്പാകുന്നതോടെ 14, 18, 22 എന്നീ മൂന്നു കാരറ്റിൽ മാത്രമേ സ്വർണ്ണം വിൽക്കാൻ അനുവദിക്കുകയുള്ളു. സ്വർണ്ണ വിൽപനയുടെ നിലവാരം ഉയർത്താനാണ് നിർദേശങ്ങളെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

അതേസമയം സ്വർണ വിൽപനയിൽ ബിഐഎസ് ഹോൾമാർക്ക് നിർബന്ധമാക്കുന്നത് ചെറുകിട വ്യാപാരികളെ സാരമായി ബാധിക്കും. കേന്ദ്രസർക്കാരിന്റെ പുതിയ നിർദേശത്തിൽ ചെറുകിട വ്യാപാരികൾ ആശങ്കയിലാണ്. ബിഐഎസ് ഇല്ലാത്ത സ്വർണം വിൽക്കാൻ അനുവദിക്കില്ലെന്ന നിർദേശം നടപ്പാകുന്നതോടെ സംസ്ഥാനത്തെ ചെറുകിട സ്വർണ വ്യാപാര സ്ഥാപനങ്ങൾ പൂട്ടേണ്ടിവരുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.

എന്താണ് ബി.ഐ.എസ്. ഹോൾമാർക്ക്?

ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളുടെ ശുദ്ധിയ്ക്ക് സാക്ഷ്യമുദ്ര നൽകുന്ന ഹാൾമാർക്കിങ്ങാണ് ബിഐഎസ് ഹാൾമാർക്കിങ്ങ്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് നിഷ്‌കർഷിക്കുന്ന ഒരു കൂട്ടം നിലവാരം ആഭരണങ്ങൾക്കുണ്ടെന്ന് ഇത് സാക്ഷ്യപ്പെടുന്നു. 1972ൽ വിയന്നയിൽ അംഗീകരിച്ച അന്തരാഷ്ട്ര ഹാൾമാർക്കിങ്ങ് നിർദ്ദേശങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ഇത് നടപ്പാക്കിയിരിക്കുന്നത്.

2021 ജനുവരി 15നുശേഷം ഹോൾമാർക്ക് ഇല്ലാത്ത സ്വർണം വിറ്റാൽ ഒരു ലക്ഷം രൂപ പിഴ; ഇനി BIS സ്വർണ്ണം മാത്രം

സ്വർണ്ണം
ഏപ്രിൽ 2000ലാണ് സ്വർണ്ണാഭാരണങ്ങൾക്ക് ബിഐഎസ് ഹാൾമാർക്കിങ്ങ് തുടങ്ങിയത്. ഇതിനു വേണ്ട പ്രത്യേക നിർദ്ദേശങ്ങൾ ഐഎസ്1417 (സ്വർണ്ണത്തിന്റേയും സ്വർണ്ണത്തിന്റെ കൂട്ടുലോഹങ്ങളുടേയും തരങ്ങൾ, ആഭരണങ്ങൾ/നിർമിതികൾ), ഐഎസ്1418 (സ്വർണ്ണനാണയങ്ങളുടേയും കൂട്ടുലോഹങ്ങളുടേയും സ്വർണ്ണാഭരണങ്ങളുടേയും നിർമിതികളുടേയും ശുദ്ധിപരിശോധന), ഐഎസ്2790 (23, 22, 21, 18, 14, 9 കാരറ്റുള്ള സ്വർണ്ണ കൂട്ടുലോഹത്തിന്റെ നിർമ്മാണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ), ഐഎസ്3095 (സ്വർണ്ണാഭരണ നിർമ്മാണത്തിനുപയോഗിക്കുന്ന വിളക്കലുകൾ)




ഹാൾമാർക്ക്
സ്വർണ്ണാഭരണങ്ങൾക്കുള്ള ബിസ് ഹാൾ മാർക്കിങ്ങിന് കുറേ ഘടകങ്ങളുണ്ട്:

ബിസ് ചിഹ്നം

സ്വർണ്ണത്തിന്റെ ശുദ്ധി ആയിരത്തിന്റെ ഭാഗത്തെ സൂചിപ്പിക്കുന്ന മൂന്നക്ക നമ്പർ. (958, 916, 875, 750, 585, 375 എന്നിവയിൽ ഒന്ന്). ബിസ്916 എന്നാൽ 1000ത്തിൽ 916 ഭാഗം സ്വർണ്ണം എന്നാണ്. അതായത് 91.6%. അതാണ് 22കാരറ്റ് സ്വർണ്ണം.

  • ശുദ്ധി പരിശോധനാ കേന്ദ്രത്തിന്റെ മുദ്ര
  • ഹാൾമാർക്ക് ചെയ്ത തിയതിയുടെ കോഡ്.
  • സ്വർണ്ണവ്യാപാരിയുടെ മുദ്രയോ കോഡോ.

(ശുദ്ധി 958 – 23 കാരറ്റ്, 916 – 22 കാരറ്റ്, 875 – 21 കാരറ്റ്, 750 – 18 കാരറ്റ്, 585 – 14 കാരറ്റ്, 375 – 9 കാരറ്റ്, വർഷത്തിന്റെ കോഡ്, A – 2000, B -2001, C – 2002 എന്നിങ്ങനെ)

വെള്ളി
വെള്ളി ആഭരണങ്ങൽക്കും നിർമിതിയ്ക്കും ഐസ്2112 അനുസരിച്ചുള്ള ഹാൾമാർക്കിങ്ങ് ഇന്ത്യയിൽ തുടങ്ങിയത് ഡിസംബർ 2005 നാണ്.

ശുദ്ധിപരിശോധന-ഹാൾമാർക്കിങ്ങ് കേന്ദ്രങ്ങൾ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുദ്ധിപരിശോധന-ഹാൾമാർക്കിങ്ങ് കേന്ദ്രങ്ങൾ ഉണ്ട്. ഇവ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളാണ്.

Share this story