ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ  46-ാമത് ഷോറൂം മധുരൈയിൽ പ്രവർത്തനമാരംഭിച്ചു

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ  46-ാമത് ഷോറൂം മധുരൈയിൽ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: സ്വർണ്ണാഭരണ രംഗത്ത് 157 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വർണ്ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സർക്കാരിന്റെ BIS അംഗീകാരത്തിനു പുറമെ അന്താരാഷ്ട്ര ISO അംഗീകാരവും നേടിയ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ 46-ാമത് ഷോറൂം മധുരൈയിൽ പ്രവർത്തനമാരംഭിച്ചു. 812ഗാ. റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂരും പ്രശസ്ത സിനിമാതാരം ശ്രുതിഹാസനും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങൾക്കുള്ള ധനസഹായവിതരണവും, ഫെമി ഇന്റർനാഷണൽ പ്രസിദ്ധീകരിക്കുന്ന ഡോ. ബോബി ചെമ്മണൂരിന്റെ ജീവചരിത്രത്തിന്റെ കവർപേജിന്റെ പ്രകാശനവും ശ്രുതിഹാസൻ നിർവ്വഹിച്ചു. മാധ്യമ പ്രവർത്തകനായ എം.ജി. പ്രതീഷ് ആണ് ജീവചരിത്രം എഴുതുന്നത്. മധുര എ.പി. എസ്. വെങ്കിടേശൻ, ഗോൾഡ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ദക്ഷിണാമൂർത്തി, ഫെമി ഇന്റർനാഷണലിന്റെ ഡയറക്ടർ കെ.വി.രതീഷ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

BIS ഹാൾമാർക്ക്ഡ് 916 സ്വർണ്ണാഭരണങ്ങളുടേയും ഡയമണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമിൽ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 50% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

സ്വർണ്ണം, ഡയമണ്ട് ആഭരണങ്ങൾ തവണ വ്യവസ്ഥയിൽ പലിശയില്ലാതെ സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. സ്വന്തമായ് ആഭരണനിർമ്മാണശാലകൾ ഉള്ളതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ, മായം ചേർക്കാത്ത 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങൾ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൽ നിന്നും എല്ലാ കാലവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

Share this story