ഇന്ധന വില താഴേക്ക്; പത്ത് ദിവസത്തിനിടെ പെട്രോളിന് ഒന്നര രൂപ കുറഞ്ഞു

ഇന്ധന വില താഴേക്ക്; പത്ത് ദിവസത്തിനിടെ പെട്രോളിന് ഒന്നര രൂപ കുറഞ്ഞു

ഇന്ധനവിലയിൽ തുടർച്ചയായ കുറവ് രേഖപ്പെടുത്തിയ ദിവസങ്ങളാണ് കടന്നുപോകുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് മാത്രം ഒന്നര രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

വെള്ളിയാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 25 പൈസയും കുറഞ്ഞു. കഴിഞ്ഞ ദിവസം യഥാക്രമം 17 പൈസയും 19 പൈസയും കുറവ് രേഖപ്പെടുത്തിയിരുന്നു.

ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 74.43 രൂപയും ഡീസലിന് 67.61 രൂപയുമായി. ജനുവരി 12ന് ശേഷം തുടർച്ചയായ കുറവാണ് ഇന്ധനവിലയിൽ സംഭവിക്കുന്നത്

കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 76.37 രൂപയും ഡീസലിന് 71.28 രൂപയുമാണ്. കോഴിക്കോട് പെട്രോൾ 76.67 രൂപയും ഡീസൽ 71.64 രൂപയുമാണ്

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ ഇടിച്ചിലാണ് സംസ്ഥാനത്തും വിലയിടിവിന് കാരണമായത്. കൊറോണ വൈറസ് ഭീതി ആഗോളതലത്തിൽ എണ്ണ ഉപഭോഗത്തിൽ ഇടിവുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് എണ്ണവിലയിൽ മാറ്റം വരുന്നത്.

 

Share this story