പിടി തരാതെ സ്വർണ വില കുതിക്കുന്നു; ചരിത്രം തിരുത്തി റെക്കോർഡ് വില

പിടി തരാതെ സ്വർണ വില കുതിക്കുന്നു; ചരിത്രം തിരുത്തി റെക്കോർഡ് വില

സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു. പവന്റെ വില ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ സ്വർണവില പവന് 30,880 രൂപയായി. 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം പവന് 280 രൂപ വർധിച്ച് 30680 രൂപയിലെത്തിയിരുന്നു

ആഗോള വിപണിയിൽ സ്വർണവില ഏഴ് വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. വരും ആഴ്ചകളിലും വിലവർധന തുടരാനാണ് സാധ്യതയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Share this story