സ്വർണവില സർവകാല റെക്കോർഡിൽ; പവൻ 32,800 രൂപ

സ്വർണവില സർവകാല റെക്കോർഡിൽ; പവൻ 32,800 രൂപ

രാജ്യത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് 4100 രൂപയിലാണ് ഇന്ന് വിൽപ്പന നടക്കുന്നത്. പവന് 32,800 രൂപയായി. മാർച്ച് ആറിനാണ് ഇതിന് മുമ്പ് സ്വർണം ഏറ്റവുമുയർന്ന വിലയിലെത്തിയത്. അന്ന് 32,320 രൂപയായിരുന്നു പവന് വില

കൊവിഡിനെ തുടർന്ന് രാജ്യത്തെ എല്ലാ വിപണികളും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സ്വർണവില ഉയരുകയാണ്. അമേരിക്ക അടക്കമുള്ള സാമ്പത്തികഭദ്രതയുള്ള രാജ്യങ്ങളുടെ തകർച്ചയെ കുറിച്ചുള്ള ആശങ്കകളാണ് ആഗോള വിപണിയൽ സ്വർണത്തിന്റെ വില ഉയരാൻ കാരണമെന്ന് കരുതുന്നു.

സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകതയാണ് സ്വർണത്തിന്റെ വില ഉയർത്തുന്നത്. അപകടസാധ്യതയുള്ള അസറ്റ് ക്ലാസുകളിൽ നിന്ന് നിക്ഷേപകർ ഡോളർ, സ്വർണം തുടങ്ങിയ സുരക്ഷിത ഇടങ്ങളിലേക്ക് മാറുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Share this story