ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്‌പെയ്‌സ് ഇന്ന് കൈമാറും

ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്‌പെയ്‌സ് ഇന്ന് കൈമാറും
തൃശൂർ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലാക്കുന്നവരെ പാർപ്പിക്കാൻ ബോബി ചെമ്മണൂർ ഗ്രൂപ്പ് സൗജന്യമായി നൽകുന്ന ഇഗ്ലൂ ലിവിങ് സ്‌പെയ്‌സ് ഇന്ന് കൈമാറും. തൃശൂർ ആറ്റൂരിലെ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ നിർമാണ ശാലയിൽ വച്ച് ചെയർമാൻ ഡോ. ബോബി ചെമ്മണൂരാണ് കൈമാറുന്നത്.
തൃശൂർ  ഡിഎംഒ ഏറ്റുവാങ്ങും. ഒരുമുറിയിൽ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയാണ് ലിവിങ് സ്‌പെയ്‌സ് തയ്യാറാക്കിയിരിക്കുന്നത്. വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉപയോഗിക്കാം. പോർട്ടബിൾ റൂം വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്.

Share this story