സ്വർണവില ആഗോള റെക്കോർഡിൽ; 15 ദിവസം കൊണ്ട് വർധിച്ചത് 2000 രൂപ

സ്വർണവില ആഗോള റെക്കോർഡിൽ; 15 ദിവസം കൊണ്ട് വർധിച്ചത് 2000 രൂപ

സ്വർണവില ഏറ്റവും ഉയർന്ന നിലവാരത്തിൽ. പവന് വില 33,600 രൂപയിലെത്തി. 4200 രൂപയാണ് ഗ്രാമിന്റെ വില. ഏപ്രിൽ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില. 15 ദിവസം കൊണ്ട് പവന് രണ്ടായിരം രൂപയാണ് വർധിച്ചത്.

ഏപ്രിൽ ഏഴിന് പവന് 800 രൂപ വർധിച്ച് 32,800 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയിലും സ്വർണവില ഉയരുകയാണ്.

Share this story