ഷൈലജ ടീച്ചര്‍ നിര്‍ദേശിച്ചു; അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ആസ്റ്റര്‍ മിംസ്

ഷൈലജ ടീച്ചര്‍ നിര്‍ദേശിച്ചു; അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ആസ്റ്റര്‍ മിംസ്

കോഴിക്കോട്: അടിയന്തരമായി അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ളവരും എന്നാല്‍ നിലവിലെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ സാധിക്കാത്തവരുമായ നിര്‍ധനരായ രോഗികളുടെ കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ നിര്‍ദ്ദേശം പരിഗണിച്ച് പ്രത്യേക നിരക്കില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുന്നതാണെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ അറിയിച്ചു.

കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്കാണ് നിലവില്‍ ആനുകൂല്യങ്ങളോ് കൂടിയ ശസ്ത്രക്രിയാ സൗകര്യം ലഭ്യമാകുന്നത്. ഇതിനായി മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവയുടേയും മറ്റ് സന്നദ്ധ സേവന സംഘടനകളുടേയും ഉദാരമതികളുടേയും സഹായങ്ങള്‍ സ്വീകരിക്കുമെന്ന് ആസ്റ്റര്‍ മിംസ് സി . ഇ. ഒ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു. കൂടുതലറിയുവാന്‍ 7025719719 എന്ന നമ്പറില്‍ വിളിക്കുക.

Share this story