മൊബൈൽ ഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്ന കെട്ടിട വാടകയിൽ വിട്ടുവീഴ്ച ചെയ്യണം – എ എം ഐ കെ

മൊബൈൽ ഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്ന കെട്ടിട വാടകയിൽ വിട്ടുവീഴ്ച ചെയ്യണം – എ എം ഐ കെ

കോഴിക്കോട്: മൊബൈൽഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രവർത്തിക്കുന്ന കെട്ടിട വാടകയിൽ വിട്ടുവീഴ്ച ചെയ്യണമെന്ന് അസോസിയേഷൻ ഓഫ് മൊബൈൽ ഫോൺ ഇൻസ്റ്റ്യൂട്ട് കേരള (AMIK) പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലും വിദേശത്തും മൊബൈൽഫോൺ അനുബന്ധ ബിസിനസ് സംരംഭകരെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ മൊബൈൽഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ.

കേരളത്തിലെ മൊബൈൽഫോൺ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്കളുടെ സ്ഥിതി കോവിഡ് വരുന്നതിനു മുൻപുള്ള മാസങ്ങളിൽ തന്നെ തളർച്ചയുടെ വക്കിലാണ്. നാല് വർഷം മുമ്പ് സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം വന്നതു മുതൽ കേരളത്തിലെ എല്ലാ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടുകളും വൻ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. നോട്ട് നിരോധനവും കേരളത്തിലെ പ്രളയങ്ങളും വീണ്ടും മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടുകളെ തളർത്തിയിട്ടുണ്ട്.

സാധാരണ പ്ലസ്ടു റിസൾട്ട് വന്ന് ആറ് മാസം കൊണ്ട് വിദ്യാർത്ഥികൾ അഡ്മിഷൻ നേടുമെങ്കിലും ഒരു വർഷത്തെ ജീവനക്കാരുടെ ശമ്പളവും കെട്ടിട വാടകയും പഠിപ്പിക്കാൻ ആവശ്യമായ മൊബൈൽ ഫോണുകളും ഉപകരണങ്ങളും നികുതികളും അതിലുപരി ഭാരിച്ച പരസ്യ ചിലവുകളും ചേർന്ന് വരുമ്പോൾ ഈ മേഖല അവസാനിപ്പിക്കേണമോ അതോ തുടരേണമോ എന്ന ആലോചനയിലാണ് കേരളത്തിലെ ഒട്ടുമിക്ക മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ടുകളും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. പല സ്ഥാപനങ്ങളും അടച്ചുപൂട്ടി. പലരും അടച്ചുപൂട്ടലിന്റെ വക്കിലെത്തി.

മൊബൈൽ ഫോൺ മേഖലയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ജോലി ലഭിക്കുന്നതിനാലും ഇന്ത്യയിലും വിദേശത്തും ധാരാളം വിദ്യാർത്ഥികൾ ഉയർന്ന സംരംഭകരായി മാറിയതിനാലും സ്ഥാപനത്തിലെ ജീവനക്കാരുടെ ഉപജീവനമാർഗവുമായതിനാലുമൊക്കെയാണ് പല മാനേജ്‌മെന്റുകളും തങ്ങളുടെ സ്ഥാപനങ്ങൾ ഒരു സേവനമായി നിലനിർത്തി വരുന്നത്. ഭാരിച്ച വാടകയും ജീവനക്കാരുടെ ശമ്പളവും സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് തടസ്സമാകുന്നു.

ആതിനാൽ ലോക്ക്ഡൗൺ കാലഘട്ടത്തിലെ വാടക പൂർണമായും ഒഴിവാക്കി തരണമെന്നും തുടർന്നങ്ങോട്ട് ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ 3 മാസം 40 ശതമാനം വാടകയും തുടർന്നുള്ള 6 മാസം 60 ശതമാനം വാടകയും സ്വീകരിക്കാൻ ഉടമകൾ തയ്യാറാവണമെന്നും ഭാരവാഹികൾ അവശ്യപ്പെട്ടു. അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കിനാനൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജൗഹർ തിരൂർ, ട്രഷറർ ഷഹീർ കോഴിക്കൽ എന്നിവർ സംസാരിച്ചു.

Share this story