സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു

സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു

തുടർച്ചയായ കുറവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 240 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 38,240 രൂപയായി.

സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വിലനിലവാരമായ 42,000 രൂപയിലേക്ക് ആഗസ്റ്റ് മാസത്തിൽ എത്തിയിരുന്നു. ഇവിടെ നിന്ന് രണ്ടാഴ്ചക്കിടെ നാലായിരം രൂപ കുറഞ്ഞ് 38,000 രൂപയിലെത്തി. പിന്നീട് ഇന്നാണ് ചെറിയ വർധനവ് രേഖപ്പെടുത്തുന്നത്.

Share this story