സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്നുയർന്നത് 80 രൂപ

സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്നുയർന്നത് 80 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് വർധിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ 120 രൂപ വർധിച്ചിരുന്നു

ഇന്ന് 80 രൂപ വർധിച്ച് പവന്റെ വില 37,600 രൂപയായി. 4700 രൂപയാണ് ഗ്രാമിന്റെ വില. ദേശീയ വിപണിയിൽ സ്വർണവില താഴുകയാണ്. പത്ത് ഗ്രാം തനിത്തങ്കത്തിന് 50,803 രൂപയാണ് വില. ആഗോള വിപണിയിലും വില കുറയുന്നതാണ് കാണുന്നത്. യുഎസ് ഡോളർ കരുത്താർജിക്കുന്നതാണ് വില കുറവിന് കാരണം.

Share this story