സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു

സ്വർണവിലയിൽ കുറവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 240 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,120 രൂപയിലെത്തി. 4640 രൂപയാണ് ഗ്രാമിന് വില

ആഗോള വിപണിയിൽ 1900 ഡോളർ നിലവാരത്തിലാണ് ഒരു ഔൺസ് സ്വർണം വ്യാപനം നടക്കുന്നത്. ദേശീയ വിപണിയിലും വിലയിൽ മാറ്റമുണ്ട്. എംസിഎക്‌സിൽ 10 ഗ്രാം തങ്കത്തിന്റെ വില 50,130 രൂപയിലെത്തി.

Share this story