രണ്ടാംദിനവും സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു

രണ്ടാംദിനവും സ്വർണവില ഉയർന്നു; പവന് 240 രൂപ വർധിച്ചു

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. പവന് 240 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 37,800 രൂപയിലെത്തി. 4725 രൂപയാണ് ഗ്രാമിന്റെ വില

വെള്ളിയാഴ്ച പവന് 360 രൂപ വർധിച്ചിരുന്നു. ഇന്നത്തെ വർധനവോടെ ഒക്ടോബറിലെ ഏറ്റവുമുയർന്ന വിലനിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വിലയിൽ 35 ഡോളർ വർധിച്ചു. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 1930.33 ഡോളറായി.

Share this story